തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിലെ പദ്ധതി വിഹിതം പൂർണ്ണമായും അനുവദിക്കുക : യു .ഡി. എഫ് .
സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി വിഹിതം പൂർണ്ണമായി അനുവദിക്കാത്തതിനാൽ വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായെന്ന് പൊന്നാനി നിയോജക മന്ധലം യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു .
2023 -24 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൻ്റെ ബജറ്റ് വിഹിതം യഥാസമയം അനുവദിക്കാതിരുന്നതാണ് തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. സർക്കാർ പിടിച്ചു വെച്ച തുക ഈ വർഷം അധിക വിഹിതമായി അനുവദിക്കണമെന്ന് പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .
വികസന ഫണ്ട് , മെയിന്റനൻസ് ഗ്രാൻ്റ് ജനറൽ പർപ്പസ് ഗ്രാൻ്റ് എന്നീ ഇനങ്ങളിൽ ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നൽകാനുള്ളത് . സംസ്ഥാന സർക്കാരിന്റെ വികലമായ സാമ്പത്തിക മാനേജ്മെന്റ് ആണ് ഇത്തരത്തിലുള്ള വികസന പ്രതിസന്ധികൾക്ക് കാരണമായതെന്നും യോഗം വിലയിരുത്തി .സർക്കാരിൻ്റെബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കി പ്രവൃത്തി പൂർത്തീകരിച്ച് ഫണ്ട് അനുവദിക്കുന്നതിന് ബില്ലുകൾ തയ്യാറാക്കി ട്രഷറികളിൾ യഥാസമയം സമർപ്പിച്ചിട്ടും പണം നല്കാതെ , ഒക്ടോബർ മാസം മുതൽ ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറിയിൽ ക്യൂബിൽ സംവിധാനത്തിൽ ഉൾപ്പെടുത്തി സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു .
2023 - 2024 സാമ്പത്തിക വർഷത്തിൽ തിരിച്ചു നല്കിയ ബില്ലുകളുടെ അധിക വിഹിതം അനുവദിക്കണമെന്നും , മെയിൻ്റനസ് ഗ്രൻ്റിൻ്റെയും , ജനറൽ പർപ്പസ് ഗ്രാൻ്റിൻ്റെയും നല്കാത്ത ഗഡുക്കൾ പൂർണ്ണമായും 2024 - 2025 വർഷത്തിൽ അധിക വിഹിതമായി അനുവദിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .
എരമംഗലത്ത് ചേർന്ന യു.ഡി എഫ് . പൊന്നാനി നിയോജക മണ്ഡല എക്സിക്യൂട്ടീവ് യോഗം കെ. പി. സി. സി . എക്സിക്യൂട്ടീവ് മെമ്പർ
വി. സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു . യു.ഡി. എഫ് . നിയോജകമണ്ഡലം ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു . ഡി. സി. സി. എക്സിക്യൂട്ടീവ് മെമ്പറും , യു.ഡി.എഫ് . നിയോജക മണ്ഡലം കൺവീനറുമായ കല്ലാട്ടേൽ ഷംസു സ്വാഗതം പറഞ്ഞ യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ എം. വി. ശ്രീധരൻ മാസ്റ്റർ, വി.വി, ഹമീദ് , ടി.കെ. അശ്റഫ് മുസ്തഫ വടമുക്ക് , ഷമീർ ഇടിയാട്ടേൽ , എ.കെ. ആലി, വി. പി. അലി, യു. മുനീബ്
കെ. എം അനന്തകൃഷ്ണൻ , ടി. എ. മജീദ് , വി.പി. ഹസ്സൻ ജെ.പി.വേലായുധൻ,
അനസ് മാസ്റ്റർ , കുഞ്ഞുമുഹമ്മദ് കടവനാട് , സുരേഷ് പാട്ടത്തിൽ , സുബൈർ കൊട്ടലുങ്ങൽ , രജ്ഞിത് അടാട്ട് , ഉമ്മർ തലാപ്പിൽ , ജാഫർ സി . സലീം കോക്കൂർ , സദാനന്ദൻ പൊന്നാനി , തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments