ജൽ ജീവൻ പദ്ധതി : പെരുമ്പടപ്പ് പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി
ജൽ ജീവൻ പദ്ധതിയുടെ പേരിൽ സംസ്ഥാന പാതയടക്കമുള്ള റോഡുകൾ വെട്ടി പ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതെ കുണ്ടും കുഴികളുമായി കിടക്കുന്നത് സഞ്ചാരയോഗ്യമാക്കണമെന്നും, പഞ്ചായത്തിന്റെ തനത് ഫണ്ട് അടക്കമുള്ള ഫണ്ടുകൾ ദുരൂപയോഗം ചെയ്ത് അഴിമതിയിൽ മുങ്ങിക്കുളിച്ച എൽ. ഡി. എഫ് ഭരണ സമിതി രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു.
പാലപ്പെട്ടിയിൽ നിന്നും ആരംഭിച്ച പ്രകടത്തിനു മണ്ഡലം പ്രസിഡന്റ് ശ്രീ : വി. കെ. അനസ് മാസ്റ്റർ നേതൃത്വം കൊടുത്തു. തുടർന്ന് പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ. പി. സി. സി, സെക്രട്ടറിയും, യൂ. ഡി. എഫ്. മലപ്പുറം ജില്ലാ ചെയർമാനുമായ ശ്രീ : P. T. അജയ് മോഹൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. കെ. പി. സി. സി, മെമ്പർ A. M. രോഹിത് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ സെക്രട്ടറി റാസിൽ കെ. പി. പ്രവാസി കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് കെ. പി. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡന്റ് ശ്രീ : വി. കെ. അനസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മജീദ് പാണക്കാട് സ്വാഗതം പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments