Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മരിച്ചവരുടെ പെൻഷന് തട്ടിപ്പ്: യൂത്ത് കോൺഗ്രസ്‌ നേതാവായ ആലങ്കോട് ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനെതിരെ വീണ്ടും കേസെടുത്തു


മരിച്ചവരുടെ പെൻഷന് തട്ടിപ്പ്: യൂത്ത് കോൺഗ്രസ്‌ നേതാവായ ആലങ്കോട് ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനെതിരെ വീണ്ടും കേസെടുത്തു 

മരണമടഞ്ഞ വ്യക്തികളുടെ സാമൂഹിക ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ സെക്രട്ടറിയും ആലങ്കോട് ഗ്രാമ പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെ വീണ്ടും കേസ്. ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ഏറത്ത് കുഞ്ഞുകുട്ടൻ നായർ, ഏറത്ത് സരോജിനി എന്നിവരുടെ പെൻഷൻ തുകയാണ് ഹക്കീം തട്ടിയെടുത്തുവെന്നതാണ് കേസ്. 2017 ജനുവരി 11-ന് മരിച്ച കുഞ്ഞുകുട്ടൻ നായരുടെ ജൂലായ്‌ വരെയുള്ള പെൻഷൻ തുകയായ 12,000 രൂപയും 2020 ഫെബ്രുവരി 11-ന് മരിച്ച സരോജിനിയുടെ സെപ്റ്റംബർ വരെയുള്ള പെൻഷൻ തുകയായ 15,100 രൂപയും തട്ടിയെടുത്തുവെന്നതാണ് കേസ്. ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരനായിരുന്ന ഹക്കീമിനായിരുന്നു പിന്നെ ഇവരുടെ പെൻഷൻ വിതരണ ചുമതല. 2019 ഡിസംബർ 17-ന് മരിച്ച അബ്ദുല്ലയുടെ പെൻഷൻ ഹക്കീം തട്ടിയെടുത്തുവെന്ന് ചൂണ്ടികാണിച്ചു സി.പി.എം. നേതാക്കൾ രംഗത്തു വന്നിരുന്നു. ഇതേതുടർന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് നിലനിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിൽ കുഞ്ഞുകുട്ടൻ നായർ, സരോജിനി എന്നിവരുടെ പെൻഷൻ തട്ടിപ്പ് നടത്തിയതിൽ വീണ്ടും പോലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ പെൻഷൻ തട്ടിപ്പ് കേസ് കോൺഗ്രസ്‌ നേതൃത്വത്തെയും യു.ഡി.എഫ്. നേതൃത്വത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments