ടീൻ ലാബ് ഇസ്ലാമിക് എഡ്യൂ ക്യാമ്പ് അവസാനിച്ചു
ടീൻ ഇന്ത്യ പെരുമ്പടപ്പ് ഏരിയയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിന്ന ടീൻ ലാബ് ഇസ്ലാമിക് എഡ്യൂ ക്യാമ്പ് അവസാനിച്ചു.
ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ അബ്ദുറഹ്മാൻ മമ്പാട് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വ്യത്യസ്ത സെഷനുകളിലായി സലീം മമ്പാട്, ലുഖ്മാൻ ClGl, മുഹമ്മദ് ഉമരി , ഇശ്ഫാഖ് , സൈനുദ്ധീൻ ഫലാഹി, നോബിൾ റഫീഖ് , Dr.താഹിറ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
സമാപന സംഗമത്തിൽ അൽഫലാഹ് സ്കൂൾ പ്രിൻസിപ്പാൾ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ക്യാമ്പ് ഡയറക്ടർ അബ്ദുൽ മജീദ്, സ്കൂൾ മാനേജർ ശിഹാബ് മാസ്റ്റർ,ഏരിയ സെക്രട്ടറി വി പി റഷീദ്, കോഡിനേറ്റർ സഫീദ് തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പംഗൾക്കായി വിനോദയാത്ര സംഘടിപ്പിക്കും.
അധ്യാപകൻ അബ്ദുൽ സത്താർ നന്ദിയും പ്രാർത്ഥനയും നിർവഹിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments