പോലീസ് മറിമായം: പൊന്നാനിയിൽ ആളുമാറി അറസ്റ്റുചെയ്തു ജയിലിൽ അടച്ചു
പൊന്നാനി :ഭാര്യയുടെ പരാതിയിൽ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പുലിവാല് പിടിച്ച് പൊന്നാനി പോലീസ്.ചിലവിന് നൽകാതിരുന്ന ഭർത്താവിനെതിരെ ഐഷീബി എന്ന സ്ത്രീ തിരൂർ കുടുംബകോടതിയിൽ പരാതി നൽകിയിരുന്നു .തുടർന്ന് പൊന്നാനി പോലീസ് പിടികൂടിയത് വെളിയങ്കോട് കിണർ പ്രാദേശം സ്വദേശി ആലുങ്ങൽ അബൂബക്കർ എന്ന 38 കാരനെയാണ്. വടക്കേപ്പുറത്ത് അബൂബക്കറിന് പകരമാണ് ആളുമാറി മറ്റൊരു അബൂബക്കറിനെ പൊന്നാനി പോലീസ് തിരൂരിലെ കുടുംബ കോടതിയിൽ ഹാജരാക്കിയത്. കോടതി ഇയാൾക്ക് 4 ലക്ഷം രൂപ പിഴയിടുകയും നൽകാത്ത പക്ഷം തടവിനും വിധിച്ചു.തുടർന്ന് പിഴ അടക്കാൻ കഴിയാത്ത ബുദ്ധിമുട്ടിയ ആലുങ്ങൾ അബൂബക്കറിനെ കുടുംബ കോടതി തവനൂർ ജയിലിലേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു എന്നാൽ യഥാർത്ഥ പ്രതിയായ വടക്കേപ്പുറത്ത് അബൂബക്കർ നിലവിൽ വിദേശത്ത് കഴിയുകയാണ് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത് രാത്രിയിൽ റിമാന്റിലായ അബൂബക്കാറിന്റെ വീട്ടിൽ പോലീസ് എത്തിയിരുന്നു തുടർന്ന് അറസ്റ്റ് വാറന്റ് ഉണ്ടെന്ന് പോലീസ് അറിയിച്ചു ഭാര്യ നൽകിയതാണെന്നും പറഞ്ഞു തുടർന്ന് ആലുങ്ങൽ അബൂബക്കറും ഭാര്യയുമായി പിണങ്ങി കഴിയുന്നതിനാൽ കേസ് നടക്കുന്നുണ്ട് ഇതിന്റെ ഭാഗമാണെന്ന് കരുതി അദ്ദേഹം പോലീസിനൊപ്പം പോകുകയും കോടതിയിൽ പിറ്റേ ദിവസം ഹാജരാക്കിയപ്പോൾ കാര്യമറിയാത്തതിനാൽ പ്രതികരിച്ചതുമില്ല തുടർന്ന് തുക അടക്കാൻ കഴിയാത്തതിനാൽ അലൂങ്ങൽ അബൂബക്കാറിനെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു എന്നാൽ പിന്നീട് കുടുംബക്കാർ അന്വേഷണം നടത്തിയപ്പോഴാണ് ആള് മാറിയതാണെന്ന് തിരിച്ചറിഞ്ഞത് തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടോടെ നിരപരാധിയായ അബൂബക്കറിനെ വെറുതെ വിടുകയും ചെയ്തു കലാകാരനായ അലുങ്ങൽ അബൂബക്കർ പാട്ടെഴുത്തും മറ്റ് കലാപ്രവർത്തനങ്ങളുമായ് ജീവിക്കുന്ന വ്യക്തിയാണ് രണ്ട് അബൂബക്കർമാരുടെയും വീടുകൾ തമ്മിൽ പത്ത് മീറ്ററിനടുത്ത് മാത്രമേ ദൂരമുള്ളൂ എന്ന് ആലുങ്ങൽ അബൂബക്കാറിന്റെ ബന്ധുക്കൾ പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments