വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം ചേർന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല ഉപാധ്യക്ഷൻ പ്രകാശ് എടപ്പാൾ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ല സെക്രട്ടറി പി.പി ഖാലിദ് ചങ്ങരംകുളം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ തവയിൽ വനിത വിംഗ് ജില്ല വൈസ് പ്രസിഡൻ്റ് ആരിഫ, മണ്ഡലം സെക്രട്ടറി ഉസ്മാൻ പന്താവൂർ യൂണിറ്റ് സെക്രട്ടറി സത്താർ അമ്പാരത്ത്, ട്രഷറർ നെൽജോ നീലങ്കാവിൽ , ഷഹന കോക്കൂർ,ഉമ്മർ കെ.ടി, ബഷീർ സിൽവർ, ബാബു, ബഷീർ സൺഡേ മീഡിയ, റീന ആൻ്റണി , ശരീഫ് സലാല, വിജയൻ കണ്ണത്ത് ,ബാസിത്ത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റായി വി.കെ നജ്മുദ്ധീൻ ജനറൽ സെക്രട്ടറിയായി സത്താർ അമ്പാരത്ത് ട്രഷററായി നെൽജോ നീലങ്കാവിൽ എന്നിവരേയും ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു.
വിവിധ പരീക്ഷകളിൽ വിജയിച്ച വ്യാപാരി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മെമൻ്റോ നൽകി അനുമോദിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments