ചോദ്യങ്ങളുമായി വിദ്യാർഥികൾ കലക്ട്രേറ്റിൽ. ആശങ്ക പരിഹരിക്കുമെന്നു കളക്ടർ
അശാസ്ത്രീയമായ സീറ്റ് വിന്യസം മൂലം പഠനാവസരം നഷ്ടപ്പെടുന്നതുൾപ്പടെ മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഉന്നയിച്ചു നേർക്കുനേർ ചോദ്യങ്ങളുമായി വിദ്യാർഥികൾ കളക്ട്രേറ്റിൽ. മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന കലകടരോടൊപ്പം പരിപാടിയിലാണ് വിദ്യാർഥികൾ ചോദ്യങ്ങൾ ഉന്നയിച്ചത്. എസ് എസ് എൽ സി പരീക്ഷയിൽ മികച്ച ഗ്രേഡ് നേടിയിട്ടും പഠിക്കാൻ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരുന്ന ജില്ലയില 15000 ത്തോളം വിദ്യാർത്ഥികളുടെ പ്രശ്നങ്ങളാണ് കലക്ടറുടെ മുമ്പാകെ ചൂണ്ടിക്കാട്ടിയത്. വിഷയത്തിൽ അനുഭാവ പൂർണമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു. ഹയർ സെക്കന്ററി സീറ്റ് വിഷയം ഒറ്റയടിക്ക് പരിഹാരത്തിൽ എത്താൻ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിന് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം.
അതി വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ജില്ലയാണ് മലപ്പുറം എന്നും അതിനനുസർതമായി വ്യവസായ വാണിജ്യ മേഖലകളിൽ കൂടുതൽ സംരഭങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും കളക്ടർ സൂചിപ്പിച്ചു. പഠനത്തോടൊപ്പം വ്യായാമത്തിനും ജീവിത ശൈലീ ക്രമീകരണങ്ങൾക്കും പ്രാധാന്യം നൽകണം. രോഗമുക്തമായ ഒരു സാമൂഹ്യ ക്രമത്തിന് വിദ്യാർഥികൾ പ്രതിജ്ഞബദ്ധരായിരിക്കണം.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയാണ് കലക്ടറുമായുള്ള കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
.ജില്ലയിലെ വിദ്യാഭ്യാസ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നിവേദനം സമർപ്പിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാപ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്‌സനി, ജനറൽ സെക്രെട്ടറി മുഹമ്മദ് സാദിഖ് തെന്നല, അതീഖ് റഹ്മാൻ ഊരകം,ജാസിർ ചേറൂർ, സൈനുൽ ആബിദ്, മൻസൂർ പുത്തൻപള്ളി, സാലിം സഖാഫി വെന്നിയൂർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments