മാറഞ്ചേരി സ്വദേശിയുടെ ബൈക്ക് തട്ടിയെടുത്ത സംഭവം: രണ്ടുപേരെ പൊന്നാനി പോലീസ് പിടികൂടി
പൊന്നാനി കല്ലിക്കടയിലെ പെട്രോൾ പമ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാറഞ്ചേരി മുക്കാല സ്വദേശി മുഹമ്മദ് ആദിലിൻ്റെ ബൈക്ക് നാലംഗ സംഘം ചേർന്ന് തട്ടിയെടുത്തത്
പൊന്നാനി കല്ലിക്കടയിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച് ഇറങ്ങവേയാണ് ആദിലിൻ്റെ സുസുക്കി മാക്സ് 100 ബൈക്ക് നാലംഗ സംഘം തടഞ്ഞ് തട്ടിയെടുത്തത്. തുടർന്ന് ഇവർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ ആദിൽ പൊലീസിൽ പരാതി നൽകി. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും രണ്ട് പേരെ പിടി കൂടുകയും ചെയ്തു. പൊന്നാനി സ്വദേശികളായ മൂന്നാം പ്രതി അക്ഷയ് (18), നാലാം പ്രതി ആരിഫ്(20) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി പൊന്നാനി കറുകത്തിരുത്തി സ്വദേശി ഹസീബ് , രണ്ടാം പ്രതി കടവനാട് സ്വദേശി ശ്യാം എന്നിവരെ പിടി കൂടാനായില്ല. അക്ഷയ് നേരത്തെ മോഷണ കേസിൽ പ്രതിയാണ്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments