ആളുമാറി അറസ്‌റ്റ്: അബൂബക്കർ ഹൈക്കോടതിയിലേക്ക്
ഗാർഹിക പീഡനക്കേസിൽ പൊന്നാനി പൊലീസ് ആളുമാറി അറസ്‌റ്റ് ചെയ്തു തടങ്കലിലാക്കിയ അബുബക്കർ നിയമനടപടി ആവശ്യപ്പെട്ടു ഹൈക്കോടതിയിലേക്ക്. വെളിയങ്കോട് ആലുങ്ങൽ അബൂബക്കറിനെയാണ് ഗാർഹിക പീഡന ക്കേസിലെ പ്രതിയെന്നു തെറ്റിദ്ധരിച്ചു കഴിഞ്ഞ 20നു പൊന്നാനി പൊലീസ് അറസ്‌റ്റ് ചെയ്തത്. 4 ദിവസം തവനൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്നു. വെളിയങ്കോട് വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്‌റ്റ് ചെയ്യാനാണു തിരുർ കുടുംബക്കോടതി പൊന്നാനി പൊലിസിനു നിർദേശം നൽകിയതെങ്കിലും ആളുമാറി ആലുങ്ങൽ അബുബക്കറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതി പിന്നീട് അബൂബക്കറിനെ മോചിപ്പിച്ചിരുന്നു. നഷ്ടപരിഹാരവും ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് അബുബക്കറും കുടുംബവും അടുത്ത ദിവസം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. അതേസമയം, സംഭവ ത്തിൽ പൊന്നാനി സിഐ, എസ്ഐ എന്നിവരിൽനിന്നു തിരൂർ കുടുംബക്കോടതി വിവരങ്ങൾ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ട വിശദീകരണത്തിനുള്ള മറുപടി പൊന്നാനി പൊലീസ് കൈമാറി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments