കളക്ടറേറ്റ് ധർണ്ണ വിജയിപ്പിക്കും മുസ്‌ലിം ലീഗ്
മലബാറിലെ പ്ലസ് ടു സീറ്റ് അപര്യാപ്തതയ്ക്കെതിരെ മലപ്പുറം കളക്ടറേറ്റിന് മുന്നിൽ മെയ് 29ന് നടക്കുന്ന ധർണ്ണ സമരം വിജയിപ്പിക്കാൻ പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. ഇടതുമുന്നണി സർക്കാർ വർഷങ്ങളായി മലബാറിലെ വിദ്യാർത്ഥികളെ അവഗണിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പത്താംതരത്തിൽ മികച്ച വിജയം നേടിയിട്ടും പ്ലസ് വൺ പ്രവേശനത്തിന് അവസരം ലഭിക്കാതെ നിൽക്കുന്നത്. അധിക ബാച്ചുകൾ അനുവദിച്ച് സീറ്റ് അപര്യാപ്തതയ്ക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂതൂർ, വി വി ഹമീദ്, ബഷീർ കക്കിടിക്കൽ, ഷമീർ ഇടിയാട്ടയിൽ, കെ ആർ റസാക്ക്, വി പി ഹസൻ, യു മുനീബ്, ഫൈസൽ ബാഫഖി തങ്ങൾ, അഡ്വ: അഷറഫ്, ടി പി മുഹമ്മദ്, ടി കെ അബ്ദുൽ ഗഫൂർ, കുഞ്ഞുമുഹമ്മദ് കടവനാട്, കെ കെ ബീരാൻ കുട്ടി, സുബൈർ കൊട്ടിലിങ്ങൽ, മുഹമ്മദലി നരണിപ്പുഴ, മഹ്മൂദ് കടമ്പാളത്ത്, സി എം അബു, അഷറഫ് കാട്ടിൽ, ഉമ്മർ തലാപ്പിൽ, ഷബീർ ബിയ്യം, സി കെ അഷറഫ്, ഉവൈസ് കെ, ടി എ ഷാഹുൽഹമീദ്, ഹംസക്കുട്ടി കെ വി തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments