തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു
പേരാമംഗലത്ത് വച്ച് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിൽപാലത്തേക്ക് വരികയായിരുന്ന ബസ് പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാർ ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനവും പൂർത്തിയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സും ബസിൽ വെച്ചു തന്നെ പ്രസവമെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. മലപ്പുറം സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments