ഓരോ വിദ്യാർത്ഥികളും ശാസ്ത്ര പ്രചാരകരാകണം ജില്ലാ കളക്ടർ വി ആർ വിനോദ്
എരമംഗലം: രാജ്യത്തിന് ശാസ്ത്ര ബോധമുള്ള യുവതലമുറയെയാണ് ആവശ്യം എന്നും, വായനയും സാമൂഹിക നിരക്ഷണവും വിദ്യാഭ്യാസ കാലത്ത് തന്നെ വിദ്യാർഥികളിൽ ശീലമാക്കണം എന്നും മലപ്പുറം ജില്ലാ കലക്ടർ വി. ആർ വിനോദ് (ഐ.എ.എസ്) പറഞ്ഞു. വെളിയംങ്കോട്, മാറഞ്ചേരി , പെരുമ്പടപ്പ് പഞ്ചായത്തുകളിലെ LSS, USS NMMS പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈറിൻ്റെ നേതൃത്വത്തിൽ
എരമംഗലം കിളിയിൽ പ്ലാസ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ:ഇ സിന്ധു, വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ബീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗദാമിനി, വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര ജനപ്രതിനിധികൾ വിദ്യാഭാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പ്രധാന അധ്യാപകർ തുടങ്ങി നിരവധിപേർ സംബന്ധിച്ചു. എകെ സുബൈർ അധ്യക്ഷനായിരുന്നു. സയൻസ് അധ്യാപകനും അവാർഡ് ജേതാവുമായ ശ്രീ. ഇല്ല്യാസ് പെരിമ്പലം നയിക്കുന്ന ജ്യോതിശാസ്ത്ര ശിൽപ്പശാല ശ്രദ്ധയാകർഷിച്ചു. കുട്ടികളെ കൊണ്ട് തന്നെ പരിശീലിപ്പിച്ചു നിർമിച്ച ടെലസ്കോപ്പ് അവർക്ക് സമ്മാനമായി നൽകി. ഡിവിഷനിലെ പ്ലസ്ടുവിന് ഫുൾ A+വാങ്ങിയ വിദ്യാർഥികൾക്കും . ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെൻ്റോ നൽകി. ശ്രീകാന്ത് സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments