ജലജീവൻ പദ്ധതി: പൊളിച്ച റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം -
മുസ്‌ലിം ലീഗ്
വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ജല ജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
പൈപ്പ് ലൈൻ ഇടുന്നതിനുവേണ്ടി പൊളിച്ച് ഒരു വർഷത്തോളമായിട്ടും ഇപ്പോഴും റീ വർക്ക് ചെയ്യാത്ത ഒട്ടനവധി റോഡുകളും ഇതിലുൾപ്പെടും. പ്രാദേശിക ഭരണകൂടവും വാട്ടർ അതോറിറ്റിയും, സംസ്ഥാന സർക്കാരിന്റെ ജനപ്രതിനിധികളും ഉത്തരവാദിത്വം പരസ്പരം പഴിചാരി പൊതുജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. രണ്ടു ദിവസമായി മഴ ആരംഭിച്ചതോടെ മിക്ക റോഡുകളിലെയും കുഴികളിൽ വെള്ളം നിറഞ്ഞ നിലയിലായതുകൊണ്ട് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷൾക്കും കാൽനടയാത്രക്കാരും വളരെ പ്രയാസപ്പെട്ടാണ് യാത്രയ ചെയ്യുന്നത്. മാത്രമല്ല കുഴിയിൽ വീണ് ഒട്ടനവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്. സംസ്ഥാന സർക്കാരും ജല അതോറിറ്റിയും ജനപ്രതിനിധികളും ഉടൻ പ്രശ്ന പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരെയും പൊതുപ്രവർത്തകരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ബഹുജന പ്രക്ഷോഭനങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗത്തിൽ തീരുമാനമായി. വെളിയങ്കോട് ലീഗ് ഹൗസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.കെ. ബീരാൻകുട്ടിയുടെ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി മഹമൂദ് കടമ്പാളത്ത്, മറ്റു ഭാരവാഹികളായ എൻ.പി മൊയ്തുട്ടി ഹാജി, കെ. പി ഖമറുദ്ദീൻ, കെ.എം അബൂബക്കർ, കുഞ്ഞുമോൻ എരമംഗലം, ഷമീർ എന്നിവർ പ്രസംഗിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments