Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വൃദ്ധയെ കെട്ടിയിട്ട് 4 പവൻ സ്വർണ്ണം കവർന്ന സംഭവം: പ്രതികൾ പിടിയിൽ


വൃദ്ധയെ കെട്ടിയിട്ട് 4 പവൻ സ്വർണ്ണം കവർന്ന സംഭവം: പ്രതികൾ പിടിയിൽ

പൊന്നാനി:പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ് (33)

പ്രീതി (44) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടന്ന് 24 മണിക്കൂറിനകം പൊന്നാനി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

 പൊന്നാനി ഐശര്യ തിയേറ്ററിനടുത്ത് താമസിച്ചിരുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധ(65) യെയാണ് അക്രമിച്ചു സ്വർണ്ണം കവർന്നത്.ഇന്നലെ  പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്ന മോഷ്ടാവ് രാധയുടെ വായിൽ ടാപ്പ് ഒട്ടിക്കുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന രണ്ടു വളയും കമ്മലും മാലയും ഉൾപ്പെടെ നാലു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.സംഭവം അറിഞ്ഞെത്തിയ ആളുകൾ അവശനിലയിൽ കിടക്കുകയായിരുന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments