വെളിയങ്കോട് പഞ്ചായത്ത്
മഴക്കാല പൂർവ്വ ശുചീകരണ രോഗ പ്രതിരോധ യജ്ഞം 2024 ന് തുടക്കം
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും , ഫലപ്രദമായി നടപ്പിലാക്കുന്നതിനും വേണ്ടി എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ ശുചീകരണ , പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു .
വാർഡ് തലത്തിൽ ഇരുപതാം തിയ്യതിക്കുള്ളിൽ ആരോഗ്യ ശുചിത്വ സമതികൾ ചേരുന്നതിന് തീരുനിച്ചു . സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവവർത്തങ്ങൾ , വീടുകൾ കേന്ദ്രീകരിച്ച് കൊതുകുകളുടെ ഉറവിട നശീകരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ , അടുക്കു ചാൽ , വ്യത്തിയാക്കൽ , ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൾ അണു നശീകരണ പ്രവർത്തനങ്ങൾ , കിണർ ക്ലോറിനേഷൻ , എന്നിവ നടത്തുന്നതിനും യോഗം തീരുമാനിച്ചു .
യോഗതിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , പഞ്ചായത്ത് അംഗം
ഹുസ്സൈൻ പാടത്ത കായിൽ തുടങ്ങിയവർ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ . പ്രിയദർശിനി സ്വാഗതവും , വാർഡ് മെമ്പർ ഷീജ സുരേഷ് നന്ദിയും പറഞ്ഞു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments