Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വുമൺ ഓൺ വീൽ പദ്ധതിയുടെ ഭാഗമായി 111 വനിതകൾക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു


വുമൺ ഓൺ വീൽ പദ്ധതിയുടെ ഭാഗമായി 111 വനിതകൾക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ വുമൺ ഓൺ വീൽ പദ്ധതിയുടെ ഭാഗമായി 111 വനിതകൾക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു.

 50% സാമ്പത്തിക സഹായത്തോടെ ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്കാണ് ഇരുചക്രവാഹനം നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം മലബാർ അക്കാദമി വൈസ് ചെയർപേഴ്സൺ സെമീറ അലി ബാവ നിർവഹിച്ചു. അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. കുഞ്ഞു പ്രായം മുതലേ ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ ഇച്ഛാശക്തിയിലൂടെ നേടിയെടുക്കണമെന്നും വനിതാ ശാക്തീകരണത്തിന് മാതൃകാപരമായ രീതിയിൽ ഇത്തരം സന്നദ്ധ സംഘടനകൾ നൽകുന്ന സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഉദ്ഘാടനത്തിൽ സമീറ പറഞ്ഞു. ഡോക്ടറേറ്റ് നേടിയ സജിത പടിഞ്ഞാറകത്തിനെ ചടങ്ങിൽ ആദരിച്ചു. എം ശ്രീരാമനുണ്ണി മാസ്റ്റർ, കദീജ മൂത്തേടത്ത്, ടി.കെ അബ്ദുൽ റഷീദ്, കെ.ടി അബ്ദുൽ ഗനി, അഷ്റഫ് പൂച്ചാമം, മുഹമ്മദുണ്ണി മാനേരി, കരീം പി.വി, എ.എൻ സീനത്ത് ടീച്ചർ, ഇസ്മായിൽ എ.എ, അജിത് കുമാർ, എം ഇബ്രാഹിം പ്രസംഗിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments