Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്തിൽ പോൾ ചെയ്യാതെ പതിനായിരത്തോളം വോട്ടുകൾ


വെളിയംകോട് പഞ്ചായത്തിൽ പോൾ ചെയ്യാതെ പതിനായിരത്തോളം വോട്ടുകൾ

വെളിയംകോട് പഞ്ചായത്തിൽ മാത്രം പ്രാഥമിക കണക്ക് പ്രകാരം പോൾ ചെയ്യപ്പെടാതെ പതിനായിരത്തോളം വോട്ടുകൾ. ആകെ പോൾ ചെയ്യപ്പെടേണ്ട 27087 വോട്ടുകളിൽ 17437 വോട്ടുകൾ മാത്രമാണ് പോൾ ചെയ്തത്. പല പോളിംഗ് ബൂത്തുകളിലും അഞ്ഞൂറിലധികം വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടില്ല. ചൂടും , തിരക്കും മൂലം പലരും വോട്ടുകൾ ചെയ്യാൻ മടിച്ചതും വരി നിൽക്കാനുള്ള മടി മൂലം മടങ്ങി പോയതും വോട്ടിംഗ് മെഷീനിലെ വേഗത കുറവും വോട്ടിംഗിനെ കാര്യമായി ബാധിച്ചു. പലയിത്തും വോട്ടിംഗ് അധിക സമയം എടുത്ത് പൂർത്തിയാക്കിയെങ്കിലും പകൽ സമയത്ത് പോളിംഗ് മന്ദഗതിയിൽ ആയിരുന്നു. ഓരോ ബൂത്തിലും രണ്ട് വോട്ടിംഗ് മെഷിൻ ഉണ്ടാകുമെന്നും ഓരോ വിഭാഗത്തിൽ നിന്നും രണ്ട് പോളിംഗ് ഏജൻ്റുകൾ എന്ന നിർദേശമെല്ലാം പോളിംഗ് ദിനത്തിൽ മാറി മറിഞ്ഞു. ആകെ ആയിരം വോട്ടർമാരുള്ള ഓരോ ബൂത്തിലും ഒരു മണിക്കൂറിലധികം സമയം വരി നിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. തപാൽ വോട്ടും, ഓപ്പൺ വോട്ടും , പ്രവാസികളും അടങ്ങിയ വോട്ടുകൾ മാറ്റിനിർത്തിയാലും ഒൻപതിനായിരം വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടില്ല. ഇത് മുന്നണികളുടെ വിജയത്തെ ഏതു തരത്തിൽ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ ചർച്ചയാകും.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments