പൊന്നാനി പ്രൗഢിയോടെ പാനൂസ സമാപിച്ചു
പൊന്നാനി നഗരത്തിലെ സാംസ്കാരിക പ്രവർത്തകർ ക്രിയേറ്റീവ് സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ഒരു വാരം നീണ്ടുനിന്ന സാംസ്കാരിക നാട്ടുത്സവത്തിന് സമാപ്തിയായി. വൈവിധ്യം നിറഞ്ഞ പരിപാടികളാണ് അരങ്ങേറിയത്. പഴയ പൊന്നാനിയുടെ ആവേശവും പ്രത്യാശയുമായ പാനൂസകൾ തെരുവിൽ പ്രദർശിപ്പിച്ചു. പഴയകാല പൊന്നാനിയുടെ വീടുകളെ അലങ്കരിച്ച കലാപരമായ ചാരുതയുടെയുടെയും ബോധ്യത്തിൻ്റെയും ഉദാഹരണമാണ് പാനൂസകൾ. പൊന്നാനിക്കാരുടെ മൈലാഞ്ചി കമ്പത്തിൻ്റെ സൂചകമായാണ് മൈലാഞ്ചിയിടൽ സംഗമം പാനൂസ പൊന്നാനി എം. ഐ. യു . പി സ്കൂളിൽ സംഘടിപ്പിച്ചത്. പഴയകാല നോമ്പിൻ്റെ പ്രതീകമായ മുത്തായ വെടികൾ നഗരത്തിൽ ഉതിർത്തു.
പഴയ നഗരപ്രൗഢിയുടെ ശേഷിപ്പുകളെ പുതുതലമുറയ്ക്ക് പകർന്ന് നൽകുന്നതിനോടൊപ്പം പ്രദേശത്തെ കച്ചവടത്തിൻ്റെ ഉണർവും ലക്ഷ്യമിടുന്നു.
സമാപന സംഗമം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർത്ഥി കാത്തലിക പവൽ മുഖ്യാതിഥിയായി. നാടക പ്രവർത്തകൻ ഹബീബ് സർഗ്ഗം ,സാംസ്കാരിക പ്രവർത്തകരായ സലാം ഒളാട്ടയിൽ, അബ്ദുൽ കലാം അഡ്വ : സുഹൈൽ അബ്ദുല്ല, ബാബു താണിക്കാട്ട്, ജവാദ് പൊന്നാനി, സമദ്, ഷഫീഖ് അമ്പലത്തുവീട്, മുഹമ്മദ് റാദിൽ, ഫിറോസ് സർഗ്ഗം എന്നിവർ നേതൃത്വം നൽകി. മൈലാഞ്ചിയിടൽ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും ബക്കർ മിലോറ സമ്മാനങ്ങൾ നൽകി. കവി ഇബ്രാഹീം പൊന്നാനി പെരുന്നാൾ സന്ദേശം നൽകി. ജാഫർ ആഷിഖിൻ്റെ ഖവാലി രാവ് അങ്ങേറി. സമാപന ചടങ്ങിൽ പ്രൊഫ: ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷനായി . ആർടിസ്റ്റ് താജ് ബക്കർ സ്വാഗതവും സബിത ലിയാക്കത്ത് നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments