സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇന്ന് എല്ലാ ജില്ലകളിലും
സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും. അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ മഴ പെയ്തു. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ തുടരുമെന്നും മുന്നറിയിപ്പ് ഇന്നലെ കിട്ടിയിരുന്നു. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കീ.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ചില ജില്ലകളിൽ ജില്ലകളിൽ മഴ പെയ്തിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരിൽ 37 ഡിഗ്രി വരെയും താപനില ഇനിയും ഉയരുമെന്നാണ് മുന്നറിപ്പ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments