Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് വനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് വനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് ലോക വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു."കനലായ്(To be fire)"എന്ന പേരിൽ മാറഞ്ചേരി കരുണ ഭവനിൽ സംഘടിപ്പിച്ച പരിപാടി മാറഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബീന ടീച്ചർ ഉത്ഘാടനം ചെയ്തു. .കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. സുരഭി M.S മുഖ്യാഥിതിയായി. അഡ്വക്കേറ്റ് ഫിദ നവാസ് മുഖ്യ പ്രഭാഷണം നടത്തി.വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ ആരിഫ മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റീജ സ്വാഗതം പറഞ്ഞു. വനിതാ വിങ്ങിന്റെ അടുക്കളത്തോട്ടം സെമിനാറിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത നല്ല കർഷകയായ സുശീല യെ ആദരിച്ചു.വനിതാ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ജയകൃഷ്ണൻ (No.147) രണ്ടാം സമ്മാനം ഫെല്ല മറിയം ( No.363) മൂന്നാം സമ്മാനം സഫ മുനീർ (No.330)എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.വനിതാ അംഗങ്ങൾ തിരുവാതിര, സംഘനൃത്തം, പാട്ടുകൾ, വിവിധ തരം വിനോദകരമായ കളികൾ തുടങ്ങി ഹൃദ്യമായ കലാപരിപാടികൾ അവതരിപ്പിച്ചു.മാറഞ്ചേരി പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ സുലൈഖ റസാഖ്, KVVES മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ്‌ നജ്മുദ്ധീൻ.V. K, സെക്രട്ടറി സത്താർ അമ്പാരത്ത്, ട്രെഷറർ നെൽജോ നീലങ്കാവിൽ, യൂത്ത് വിംഗ് പ്രസിഡന്റ്‌ ബഷീർ സൺ‌ഡേ മീഡിയ, ട്രെഷറർ ബാസിത് ,ബഷീർ സിൽവർ,വനിതാ വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ റസീന ഹബീബ്, സജിനി രമേശ്‌, ഫൗസിയ എന്നിവർ ആശംസകൾ പറഞ്ഞു .വനിതാ വിംഗ് ട്രെഷറർ റീന ആന്റണി നന്ദി പറഞ്ഞു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments