Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി 


വെളിയംകോട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ മാനേജ്മെൻ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ , സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടെ നടപ്പാക്കി വരുന്ന കടലാമ സംരക്ഷണത്തിൻ്റെ ഭാഗമായി വെളിയങ്കോട് പത്തുമുറി - കരിമ്പുല്ല് കടൽത്തീരത്ത് ശേഖരിച്ചതും , സംരക്ഷിച്ച് വിരിയിച്ചെടുത്ത കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഒഴുക്കലിൻ്റെ ഒന്നാം ഘട്ട
ഉദ്ഘാടനം ബി എം. സി. ചെയർമാൻ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു . വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടലാമകളെ സംരക്ഷണം ഏറ്റെടുത്ത് കടലാമ മുട്ട ശേഖരിക്കുന്നതിനും , സംരക്ഷിക്കുതിനും , വിരിയിച്ചെടുക്കുന്നതിനും , പഞ്ചായത്ത് തലത്തിൽ പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചു വരുന്ന , സംസ്ഥാനത്ത് തന്നെ ഏക ഗ്രാമ പഞ്ചായത്ത് ആണ് വെളിയങ്കോട് പഞ്ചായത്ത് . 

ലോകത്താകമാനം കണ്ടു വരുന്ന എട്ടിനം കടലാമകളിൾ ,  
ഒലിവ് റിഡലി എന്ന ഇനം കടലാമയാണ് വെളിയങ്കോട് - പൊന്നാനി അഴിമുഖത്ത് പ്രജനനത്തിനായി വന്നു കൊണ്ടിരിക്കുന്നത് . ഈ പ്രദേശത്തെ പ്രത്യേക ആവാസ വ്യവസ്ഥയിൽ ഡിസംബർ അവസാനം മുതൽ ഏപ്രിൽ മാസ കാലയളവിലാണ് കടലാമകൾ കരയിൽ കയറി മുട്ടയിടുന്നത് . ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ കടലാമ മുട്ട ശേഖരിക്കുന്നതിനും , സംരക്ഷിക്കുന്നതിനും നാല് വ്യക്തികളെ പരിപാലനത്തിനായി നിയോഗിച്ചിട്ടുണ്ട് . ഇത് വരെ ശേഖരിച്ച 4200 റോളം മുട്ടകളിൾ ആദ്യ ഘട്ടത്തിൽ വിരിഞ്ഞവയാണ് കടലിൽ ഇറക്കിയത് . ചടങ്ങിൽ ജില്ലാ ജൈവ വൈവിദ്ധ്യ ബോർഡ് കോ - ഓർഡിനേറ്റർ ആർ . അനിൽ കുമാർ 
അധ്യക്ഷത വഹിച്ചു . 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതമാശംസിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ മുഹമ്മദ് , കോസ്റ്റൽ പോലീസ് ആൽബർട്ട് , കടലാമ ഗവേഷക കവിത , ഹരിത കേരളം റിസോഴ്സ് പേഴ്സൺ കെ. പി. രാജൻ തുടങ്ങിയവർ ആശംസ പറഞ്ഞു . ഗ്രാമ പഞ്ചായത്ത് അംഗക്കളായ റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , പി . പ്രിയ , ഷീജ ടീച്ചർ , കോസ്റ്റൽ പോലീസ് അജയ് . ഷുക്കൂർ മാട്ടേരി ബി.എം. സി. അംഗങ്ങളായ സിദ്ധീഖ് വളപ്പിലകായിൽ , ഹസ്സൻക്കുട്ടി , മഞ്ചേരി വിജയൻ , ദാസൻ ചെറാത്ത് , കടലാമ പരിപാലകരായ മുഹമ്മദ് കുരുക്കളകത്ത് , പി.കെ. ഫൈസൽ , പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments