ചങ്ങരംകുളം ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം
ചങ്ങരംകുളം ടൗൺ സൗന്ദര്യവത്കരണം ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷത വഹിച്ചു. ശിലാഫലകം എം.എൽ എ അനാച്ഛാദനം ചെയ്തു. ചങ്ങരംകുളം ജങ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ സിമി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഷഹീർ, മിസിരിയാ സൈഫുദ്ദീൻ, ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ, ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഭിത, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി കരുണാകരൻ, വാർഡ് അംഗം തസ്‌നിം അബ്ദുൾ ബഷീർ, ആലംകോട് ലീലാകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയമാരായ സി.എച്ച് അബ്ദുൾ ഗഫൂർ, എം ഷംസുദ്ദീൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ബജറ്റിൽ ഉൾപ്പെടുത്തി 5.5 കോടി വകയിരുത്തിയ പദ്ധതിയുടെ നാല് കോടിയുടെ ആദ്യഘട്ട പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്. ചങ്ങരംകുളം ടൗൺ റോഡിലും സംസ്ഥാന പാതയിൽ സബീന റോഡ് മുതൽ സൺറൈസ് ആശുപത്രി വരെ റോഡിന്റെ ഇരുവശത്തും ഇന്റർലോക്ക് ചെയ്ത് കൈവരിയോടെ നടപ്പാത നിർമ്മിക്കും.ആവശ്യമായ സ്ഥലങ്ങളിൽ കാന നിർമ്മാണം, സംരക്ഷണ ഭിത്തി, റോഡു സുരക്ഷാ പ്രവൃത്തികൾ എന്നിവയും പൂർത്തിയാക്കും. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം, വിശ്രമ ഇരിപ്പിടങ്ങൾ, അലങ്കാര തണൽ മരങ്ങളും പുൽത്തകിടികളും സ്ഥാപിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. മലബാർ പ്ലസ് കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നിർമാണ ചുമതല.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments