Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ ഷാനവാസ് സ്‌മൃതി പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു


നരണിപ്പുഴ ഷാനവാസ് സ്‌മൃതി പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു


ലോകോത്തര നിലവാരം പുലർത്തിയ 'സൂഫിയും സുജാതയും'എന്ന ഒറ്റ സിനിമ കൊണ്ട് ശ്രദ്ധേയനായ സിനിമ സംവിധായകൻ അന്തരിച്ച ഷാനവാസ് നരണിപ്പുഴക്ക് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്മൃ‌തി മണ്ഡപം ഒരുങ്ങുന്നു.

നരണിപ്പുഴ ഷാനവാസ് സ്‌മൃതി പാർക്ക് എന്ന് നാമക രണം ചെയ്തിരിക്കുന്ന ഈ സ്‌മരണിക പൊന്നാനി മുൻ എം.എൽ.എയും സ്‌പീക്കറുമായിരുന്ന ശ്രീ. പി. ശ്രീരാമകൃഷ്ണന്റെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്. ചില സാങ്കേതിക കരങ്ങളാൽ പ്രവൃത്തിക്ക് തടസ്സങ്ങൾ നേരിട്ടെങ്കിലും പിന്നീട് വന്ന പൊന്നാനി എം എൽ എ പി നന്ദകുമാർ നടത്തിയ ഇടപെടലിന്റെ ഫലമായി പദ്ധതി യാഥാർത്ഥ്യമാകുകയായിരുന്നു. പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം പൊന്നാനി എം എൽ എ . പി. നന്ദ കുമാർ ഉത്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിസിരിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു.
 ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഇ സിന്ധു, ജില്ലാ പഞ്ചയത്ത് മെമ്പർ ആരിഫ നാസർ,ആശാലത,പ്രിൻഷസുനിൽ,രാഖിരമേശ്‌,ഉഷ സുരേഷ്,എം അജയ് ഘോഷ്, നാഹിർ അലുങ്ങൽ,മുഹമ്മദലി നരണിപ്പുഴ,സി സുമേഷ്,കെ നാരായണൻ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിമി എം കെ,പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശംസുദ്ധീൻ എം
എന്നിവർ സംബന്ധിച്ചു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments