Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് വെസ്റ്റ് മഹല്ല് സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


വെളിയങ്കോട് വെസ്റ്റ് മഹല്ല് സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു 

വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നടപ്പാക്കുന്ന 'ഉണർവ്വ്' വിദ്യാഭ്യാസ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി കേരളാ PSC സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വെളിയങ്കോട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ വെളിയങ്കോട് വെസ്റ്റ് മഹല്ല് ഓഫീസിൽ നടന്ന ക്യാമ്പ് Kerala State Civil Service Academy Sub Centre പൊന്നാനി I C S R കോ -ഓഡിനേറ്റർ കെ. ഇമ്പിച്ചിക്കോയ തങ്ങൾഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച മഹാന്മാരുടെ നടാണ് വെളിയങ്കോടെന്നും, പഴയകാല മഹാന്മാരുടെ വഴിയെ സഞ്ചരിക്കുന്നതാണ് ഉണർവ്വ് പദ്ധതിയിലൂടെ വെളിയങ്കോട് വെസ്റ്റ്‌ മഹല്ല് കമ്മിറ്റി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കെ.എം. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സാലിഹ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് ജനറൽ സെക്രട്ടറി വി.എം. യൂസഫ്, സീനിയർ വൈസ് പ്രസിഡന്റ് ടി.എച്ച്. അബ്ദുള്ളഹാജി, ട്രഷറർ എച്ച്.എം. ഹനീഫ, ജോയിന്റ് സെക്രട്ടറിമാരായ ടി.എം. ഹംസ, ഫാറൂഖ് വെളിയങ്കോട്, അക്ഷയ സെന്റർ ഉടമ കെ.ഐ. യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments