Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ കൂട്ടായ്മയുടെ കരുത്തിൽ കുട്ടികൾക്കുള്ള പാർക്ക് ഒരുങ്ങി.


പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ കൂട്ടായ്മയുടെ കരുത്തിൽ കുട്ടികൾക്കുള്ള പാർക്ക് ഒരുങ്ങി.

പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ കുട്ടികൾക്കുള്ള മിനി പാർക്ക് റെഡി. ഒഴിവു വേളകളെ ഉല്ലാസകരമാക്കാൻ സ്കൂൾ മുറ്റത്ത് ഒരുക്കിയ മനോഹരമായ 'ചിൽഡ്രൻസ് പാരഡൈസ്' പാർക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും.

സ്കൂൾ മാനേജരും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പി.ടി.എയും നാട്ടുകാരും ഒത്തുചേർന്ന കൂട്ടായ്മയാണ് പള്ളപ്രം സ്കൂളിന്റെ വിജയമെന്ന് ഭാരവാഹികൾ പറഞ്ഞു. 

ഏഴിന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ പട്ടുറുമാൽ ഫെയിം ശിഹാബ് പാലപ്പെട്ടി മുഖ്യാതിഥിയാവും. മുനിസിപ്പൽ കൗൺസിലർ വി.പി സുരേഷ് മുഖ്യ പ്രഭാഷണം നടത്തും.

പഠനത്തിൽ മികവ് പുലർത്തുന്ന 36 വിദ്യാർത്ഥികൾക്ക് മുൻ മാനേജർ ഏച്ചു നായരുടെ പേരിലുള്ള കാഷ് പ്രൈസ് മാനേജർ പത്മിനി ജനാർദ്ദനൻ സമ്മാനിക്കും. പി.ടി.എ പ്രസിഡൻ്റ് കെ.വി സൈനുൽ ആബിദ് അധ്യക്ഷനാവും.

കൗൺസിലർമാരായ അനുപമ മുരളീധരൻ, എൻ അബ്ദുൽ റാഷിദ്, എം ആബിദ, എ. ഇ.ഒ ടി.എസ് ഷോജ, ബി.പി.സി ഡോ. ഹരിയാനന്ദ കുമാർ, കെ പ്രമീള ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് അഡ്വ. ഇ സുനിത, എം.ടി.എ പ്രസിഡൻ്റ് കെ ധനീഷ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ സംബന്ധിക്കും.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments