മാറഞ്ചേരി പരിച്ചകം റോഡ് ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ല പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർക്ക് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് വർഷങ്ങളായി യാത്ര ക്ലേശം അനുഭവിക്കുന്ന മാറഞ്ചേരി പഞ്ചായത്തിലെ സുപ്രധാന റോഡായ മാറഞ്ചേരി സെന്റെറിൽ നിന്ന് തുടക്കം കുറിക്കുന്ന തണ്ണീർപന്തൽ വെളിയങ്കോട് റോഡിന്റെ (പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് സ്മാരക റോഡ്) കോൺക്രീറ്റ് റീ ടാറിങ് വർക്ക് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷ വഹിച്ചു സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മതാലി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയോടത്ത്, ഗ്രാമപഞ്ചായത്ത് അംഗളായ റജുലാ ഗഫൂർ, സുഹ്റ ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ദീൻ പോഴത്ത് തുടങ്ങിയവരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ആശംസകൾ നേർന്നു സംസാരിച്ചു. റോഡിന്റെ ഗുണഭോക്താക്കളും പൊതുപ്രവർത്തകരും വ്യാപാരികളും പങ്കെടുത്ത ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗം മെഹറലി കടവിൽ സ്വാഗതവും വേണു നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments