Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ പഠനോത്സവം നടത്തി


പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ പഠനോത്സവം നടത്തി

പുതുമയോടെ നാടിന്റെ പൊതുവിദ്യാലയമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ പഠന മികവുകളുടെ പ്രദർശനവും പ്രകടനവുമായി പഠനോത്സവം നടത്തി. പഠനോത്സവം പൊന്നാനി യു.ആർ.സി. പരിശീലകൻ വി.കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. യു.ആർ.സി. പൊന്നാനി ബി.പി.ഒ. ഡോ. ഹരിആനന്ദകുമാർ മുഖ്യാതിഥിയായിരുന്നു. സീനിയർ അധ്യാപകൻ എം. ധനദാസ് ആശംസ നേർന്നു. പ്രഥമാധ്യാപിക വി.ജെ. ജെസ്സി സ്വാഗതവും എസ്.ആർ.ജി. കൺവീനർ സിനി നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ ജില്ലാ, ഉപജില്ലാ, സ്കൂൾ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഉദ്ഘാടകൻ, പ്രഥമാധ്യാപിക, പി.ടി.എ. പ്രസിഡന്റ് എന്നിവർ ചേർന്നു വിതരണം ചെയ്തു. കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനവും പ്രകടനവും നടന്നു. അധ്യാപകരായ ആതിര, നുസ്രത്ത്, ഫാത്തിമ, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹൈറു, റംസി, ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments