മാറഞ്ചേരി പഞ്ചായത്തിൽ പിയൂഷം പദ്ധതിക്ക് തുടക്കമായി.
2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് അമ്പതിനായിരം രൂപ ചെലവഴിച്ചാണ് രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം ചെയ്തത് . പരിപാടിയുടെ ഉദ്ഘാടനം വക്കഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ നിർവഹിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു . പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു മുഖ്യാതിഥിയായി. മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് , സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ലീന മുഹമ്മദാലി, നിഷ വലിയവീട്ടിൽ, ബൽക്കീസ് തൈപ്പറമ്പിൽ , മെമ്പർമാരായ റെജുല ആലുങ്ങൽ ,റെജുല ഗഫൂർ, അഡ്വക്കേറ്റ് കെ എ ബക്കർ , മെഹറലി കടവിൽ, സുഹറ ഉസ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ചു . അംഗനവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ , ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഗുണഭോക്താക്കൾ, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സജു പ്രകാശ് സ്വാഗതവും സെക്രട്ടറി മണികണ്ഠൻ നന്ദിയും പറഞ്ഞു
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments