തണൽ വെൽഫയർ സൊസൈറ്റി വനിതാദിനം ആചരിച്ചു
മാറഞ്ചേരി : സ്ത്രീകളുടെ പുരോഗതിക്ക് അവർ സ്വയം പര്യാപ്തതയിലേക്ക് വരുമ്പോൾ മാത്രമെ കഴിയുകയുള്ളൂവെന്ന് അഡ്വ. ഫിദ നവാസ് പറഞ്ഞു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ സ്വയം പ്രതിരോധത്തിന് പ്രാപ്തമാകാൻ വേണ്ട പരിശീലനങ്ങൾ നാം ആർജിക്കേണ്ടതുണ്ട്. സ്ത്രീയും പുരുഷനും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുമ്പോൾ മാത്രമാണ് കുടുംബങ്ങളിൽ സമാധാനം ഉണ്ടാവുകയുള്ളൂവെന്ന് അവർ പറഞ്ഞു.
വനിതാ ദിനത്തോട് അനുബന്ധിച്ച് തണൽ വെൽഫയർ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'സ്ത്രീകളും അവകാശങ്ങളും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.എം. ബെൻഷ,വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് പ്രതിനിധി എം.എം. ഖദീജ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി കുട്ടികളുടെ മാതാക്കളെയും സംഗമം അയൽകൂട്ടത്തിലെ മികച്ച ലീഡർമാരെയും ആദരിച്ചു.
ജുബൈരിയ സിദ്ധീഖ് സ്വാഗതവും എ. മുഹമ്മദ് മുബാറക് നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments