"വെറ്റിലപ്പച്ച"കവിതാ സമാഹരത്തിന് വ്യാസ അവാർഡ് സീനത്ത് മാറഞ്ചേരി ഏറ്റുവാങ്ങി
മാറഞ്ചേരി : സീനത്ത് മാറഞ്ചേരി രചിച്ച "വെറ്റിലപ്പച്ച" കവിതാ സമാഹരത്തിന് 2023 ലെ മികച്ച കവിതാ സമാഹരണത്തിനുള്ള വ്യാസ കലാ സാഹിത്യ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ് സീനത്ത് മാറഞ്ചേരി ഏറ്റ് വാങ്ങി. തിരുവനന്തപുരം നെയ്യാറ്റിങ്കര നിംസ് ഓഡിറ്റോറിയത്തിൽ നടന്ന വ്യാസ ചാരിറ്റബിൾ സൊസൈറ്റിയുടെ 38 -ാമത് വാർഷികാഘോഷത്തിൽ സാഹിത്യ അവാർഡുകൾ വിതരണം ചെയ്യുന്ന വേദിയിൽ വെച്ച് പ്രമുഖ സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറാണ് അവാർഡ് നൽകിയത്. പ്രമുഖ കവി ഡോ. കവടിയാർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നിംസ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, കോട്ടുകാൽ കൃഷ്ണകുമാർ, ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഡോ.പൂജപ്പുര കൃഷ്ങ്ങൾ നായർ , കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു. കൺവീനർ തലയിൽ മനോഹരൻ നായർ സ്വാഗതവും പ്രസിഡൻ്റ് തലയിൽ ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
സീനത്ത് മാറഞ്ചേരിയുടെ പ്രഥമ രചനയാണ് " വെറ്റിലപ്പച്ച". "പിരിശത്തിൻ്റെ സുഗന്ധക്കാറ്റ്" എന്ന യാത്രാവിവരണഗ്രന്ഥവും രചിച്ചിണ്ടുണ്ട്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments