വിവാദ പൗരത്വനിയമം: നാടെങ്ങും പ്രതിഷേധം
പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയതിനു പിന്നാലെ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. വിദ്യാർഥി, യുവജന സംഘടനകളും എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുമാണ് പ്രധാനമായും പ്രതിഷേധവുമായി പ്രത്യക്ഷസമരമുഖത്ത് രംഗത്തുള്ളത്. എരമംഗലത്ത് യു.ഡി.എഫ്. പ്രവർത്തകരുടെ നേതൃത്വത്തിലും എൽ.ഡി.എഫ്. പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധസമരങ്ങൾ നടന്നു. എൽ.ഡി.എഫ്. പ്രതിഷേധസമരത്തിന് സുനിൽ കാരാട്ടേൽ, ടി.കെ. ഫസലുറഹ്‌മാൻ, റിയാസ് പഴഞ്ഞി, ടി. ഗിരിവാസൻ, സെയ്‌ത് പുഴക്കര, ടി.ബി. സമീർ തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ്. പ്രതിഷേധപ്രകടനത്തിന് കല്ലാട്ടേൽ ഷംസു, സുരേഷ് പാട്ടത്തിൽ, പി. റംഷാദ്, വിനു എരമംഗലം, ഫാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.എം. വെളിയങ്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വനിയമത്തിനെതിരെ ബഹുജന പ്രതിഷേധറാലിയും സംഗമവും നടത്തി. പ്രതിഷേധസംഗമം സി.പി.എം. നേതാവ് ടി.എം. സിദ്ദീഖ് ഉദ്‌ഘാടനം ചെയ്‌തു. പി.എം. ആറ്റുണ്ണി തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രതിഷേധറാലിക്ക് പി. ശശി, കൈപ്പട പുഷ്‌പ, വി.എം. റാഫി, ടി.എം. ഇബ്രാഹിംകുട്ടി, ഉസ്‌മാൻറെഡ് തുടങ്ങിയവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ. പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സെക്രട്ടറി സുകേഷ് രാജ്, സി.പി. അഭിലാഷ്, ജിതിൻ കാരക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. പ്രസിഡന്റ് ദിൻഷാദ്, ജില്ലാ സെക്രട്ടറി കെ.പി. റാസിൽ, അൻസാർ, സനീൻസുബി, ഹൈബൽ പാലപ്പെട്ടി തുടങ്ങിയവർ നേതൃത്വം നൽകി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ അഗ്രിമ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ പൊന്നാനി എം.ഇ.എസ്. കോളേജിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റംഗം ഡോ. ബ്രിജേഷ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ചെയർമാൻ എൻ. കൃഷ്‌ണലാൽ, അധ്യാപകരായ റിയാസ് പഴഞ്ഞി, ജാഫർ, സഫറാസ് അലി, അമൽ എന്നിവർ പ്രസംഗിച്ചു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments