പൗരത്വത്തിൻ്റെ അടിസ്ഥാനം മതമല്ല: സമദാനി
തിരൂർ:പൗരത്വത്തിൻ്റെ അടിസ്ഥാനം മതമെല്ലെന്നുംവൻതോതിൽ
മതത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നത് ഇന്ത്യയുടെ ആശയത്തിന് വിരുദ്ധമാണെന്നും പൊന്നാനി ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. യു.ഡി.എഫ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റി തിരൂരിൽ നടത്തിയ പൗരത്വ വിരുദ്ധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ജനങ്ങളിൽ അകൽച്ചയുണ്ടാക്കി വ്യത്യസ്ഥ തട്ടുകളിലാക്കുന്ന കേന്ദ്ര സർക്കാറിനെ പുറത്തിറക്കാനുള്ള ഏക പരിഹാര മാർഗ്ഗം ഇന്ത്യൻ നേഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യ' മുന്നണിയെ ജയിപ്പിക്കണം.എന്നാൽ കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യുമോ എന്ന് ആഴത്തിൽ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.കെ.എ പത്മകുമാർ അധ്യക്ഷത വഹിച്ചു.
അബ്ദുറഹിമാൻ രണ്ടത്താണി,
കുറുക്കോളി മൊയ്തീൻ എം.എൽ.എ,വെട്ടം ആലിക്കോയ,എ ഗോപാല കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കോട്ടയിൽ അബ്ദുൽ കരീം, ഫൈസൽ എടശ്ശേരി, കെ.കെ റിയാസ്,
പി.വി സമദ്, യാസർ പയ്യോളി, സി.ജൗഹർ
നൗഷാദ് പരന്നേക്കാട്, കെ രായിൻ, നൗഷാദ് എന്ന കുഞ്ഞിപ്പ ,അഡ്വ. രാജേഷ്,
ടി. കുഞ്ഞമ്മുട്ടി എന്നിവർ സംബന്ധിച്ചു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments