കടലാമ സംരക്ഷണം ഊർജ്ജിതമാക്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ബയോഡൈവർസിറ്റി മാനേജ്മെൻ്റ് കമ്മിറ്റി നേത്യത്വത്തിൽ വംശനാശം വന്നു കൊണ്ടിരിക്കുന്ന കടലാമകളുടെ സംരക്ഷണം മുൻ നിർത്തി ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടെ കടലാമകളെ സംരക്ഷിക്കുന്ന നൂതന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനും ,
പുരോഗതി വിലയിരുത്തുന്നതിൻ്റേയും ഭാഗമായി , ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ബി എം .സി . ചെയർമാൻ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ - ഓർഡിനേറ്റർ ആർ . അനിൽ കുമാർ മുഖ്യാഥിധിയായി . ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു .
യോഗത്തിൽ ബി.എം.സി. സെക്രട്ടറിയായ ' , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ. പ്രിയദർശിനി , അസിസ്റ്റൻ്റ് സെക്രട്ടറി ചെന്താമരാക്ഷൻ , ജൂനിയർ സൂപ്രണ്ട് പത്മകുമാർ , പ്ലാൻ ക്ലാർക്ക് അഖിലേഷ് , ബി.എം. സി. അംഗങ്ങളായ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ മുക്രിയത്ത് , സി.കെ. പ്രഭാകരൻ , കെ.കെ.ബീരാൻകുട്ടി , പ്രേമജ സുധീർ , പ്രബിത പുല്ലൂണി , സിദ്ധീഖ് വളപ്പില കായിൽ , മഞ്ചേരി വിജയൻ , ദാസൻ ചെറാത്ത് , കടലാമ പരിപാലകർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ മാസം മുതൽ മാർച്ച് മാസം വരെയുള്ള സമയങ്ങളിലാണ് ആമ മുട്ടയിടാനായി കരക്ക് കയറുന്നത് . മുട്ടകൾ ശേഖരിക്കുന്നതിനും , സംരക്ഷിച്ച് വിരിയിക്കുന്നതിനും , വേണ്ടതായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്ന പരിപാലകർക്ക് ആവശ്യമായ കാര്യങ്ങൾ ഗ്രാമ പഞ്ചായത്ത് നല്കി വരുന്നു .
ജന്തു ജീവികളിൾ ഏറ്റവും കൂടുതൽ ആയുസ്സ് ഉള്ളത് കടലാമകൾക്കാണ് . അപൂർവ്വ ഇനത്തിൽപ്പെട്ട കടലാമകളാണ് വെളിയങ്കോട് പത്തുമുറി കടൽ തീരം തേടി എത്തുന്നത് . പൊന്നാനി കോസ്റ്റൽ പോലീസ് , ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നീ വകുപ്പുകളുടെ സഹായ സഹകരണങ്ങൾ പദ്ധതിക്ക് ലഭിച്ച് വരുന്നുണ്ട് .
കടലാമ പരിപാലകർക്കാവശ്യമായ സാധന സാമഗ്രികൾ വാർഡ് മെമ്പർ മുസ്തഫ മുക്രിയത്തിലിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു വിതരണം ചെയ്തു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര പഞ്ചായത്ത് അംഗം താഹിർ , ബി.എം. സി. അംഗങ്ങൾ , കടലാമ പരിപാലകർ തുടങ്ങിയവർ പങ്കെടുത്തു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments