പഴഞ്ചിറ പാടശേഖരത്തിൽ ഡ്രോൺ
ഉപയോഗിച്ച് സമ്പൂർണ്ണ സൂഷ്മ മൂലക വളം സ്പ്രേ ചെയ്തു
നെൽകൃഷിയിൽ ഇലകളിലൂടെ സൂഷ്മ മൂലക വളങ്ങൾ പ്രയോഗിക്കുക എന്നതിൻ്റെ അടിസ്ഥാനത്തിൽ പഴഞ്ചിറ പാടശേഖരത്തിൽ സമ്പൂർണ്ണ സൂഷ്മ മൂലക വളം ഡ്രോൺ ഉപയോഗിച്ച് സ്പ്രേ നടത്തൽ ആരംഭിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീ സക്കറിയ നിർവ്വഹിച്ചു.
പഴഞ്ചിറ പാടശേഖര സമിതി സെക്രട്ടറി ശ്രീ.എ.കെ. നവാസ് സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ പദ്ധതി വിശദീകരണം നടത്തി.അസി: കൃഷി ഓഫീസർ കൃതജ്ഞത രേഖപ്പെടുത്തി. കാർഷികവികസന കർഷക ക്ഷേമ വകുപ്പിൻ്റെ നെൽകൃഷി വികസന പദ്ധതിപ്രകാരം സബ്സിഡി നിരക്കിലാണ് സമ്പൂർണ്ണ സ്പ്രേ ചെയ്ത് നൽകുന്നത്. ചടങ്ങിൽ സീനിയർ കൃഷി അസിസ്റ്റൻ്റ് ,കർഷകർ എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments