Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല'; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി


പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല'; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നാം വീണ്ടും കേൾക്കുകയാണ്. എന്നാൽ, കേരളത്തിൽ അത് നടപ്പാക്കില്ലെന്നു നേരത്തെ എൽ.ഡി.എഫ് സർക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും അതേ നിലപാടിൽ മാറ്റമില്ല. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരവും പൗരോഹിത്യവും ഒന്നിച്ചാൽ ഉണ്ടാകുന്നത് ദുരന്തഫലമാണ്. ഇത് തുറന്നുകാണിച്ചത് ചില മാധ്യമങ്ങൾ മാത്രമാണ്. ചില സാംസ്‌കാരിക പ്രവർത്തകർ വർഗീയതയോട് കൂട്ടുചേരുന്നുണ്ട്. അത് അഭിമാനമായാണ് അവർ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments