പൊന്നാനിയുടെ ടൂറിസം ഭൂപടത്തിൽ ഇനി നരണിപുഴയുടെ സൗന്ദര്യവും
കോൾപാടങ്ങളും നെൽകതിരുകളും വിളഞ്ഞു നിൽക്കുന്ന നരണിപുഴയുടെ സൗന്ദര്യം ഇനിയും കൂടും പുഴകളും കായലും കടലും നിറഞ്ഞ പൊന്നാനി മണ്ഡലത്തിൽ ടൂറിസം സാധ്യതകളും അനവധിയാണ് നിളയോര പാതയും. ബിയ്യം തൂക്കുപാലവും. ബിയ്യം പലർക്കും ഇതിന്റെ മനോഹരമായ നേർചിത്രങ്ങളും ഈ ഇടത്തിലേക്ക് നരണിപുഴയുടെ പ്രദേശം കൂടി ഉൾപെടാൻ പോകുകയാണ്.പൊന്നാനി എം.എൽ.എ.പി. നന്ദകുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് 50ലക്ഷം രൂപ നിലവിൽ ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി അനുവദിക്കപ്പെട്ട് ടെണ്ടർ ആയിരിക്കുന്നത് ഫെബ്രുവരി മാസം അവസാനത്തോടെ ഇവിടെ പദ്ധതി നിർമ്മാണം ആരംഭിക്കാൻ ഉള്ള ശ്രമത്തിലാണെന്നാണ് എം.എൽ.എ.ഓഫീസ് അറിയിച്ചത് കോൾ പാടങ്ങളുടെ സംരക്ഷണം.അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസിൻ്റെ പേരിൽ ഓപ്പൺ ഓഡിറ്റോറിയം തുടങ്ങിയവയാണ് ഇവിടെ നിലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് കൂടാതെ വെള്ളം നിറഞ്ഞു നിൽക്കുന്ന ഇവിടെ സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ തീർച്ചയായും അത് ടൂറിസം ഭൂപടത്തിൽ വലിയ മുതൽക്കൂട്ടാവും നിലവിൽ അവധി ദിവസങ്ങളിലും മറ്റും ഒരുപാട് പേർ ഇവിടെ എത്തുന്നുണ്ടെങ്കിലും അവർക്ക് ഇരിക്കുന്നതിനു വേണ്ട കാര്യമായ ഇരിപ്പിടങ്ങൾ ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട് എം. എൽ. എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടക്കുന്നത്തോടെ അടിസ്ഥാന സൗകര്യം വർധിക്കുകയും ഒപ്പം സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുകയും ചെയ്യുമെന്ന് പ്രത്യാശയിലാണ് ഇവിടത്തുകാർ. വെള്ളത്തിന്റെ അളവ് താഴുന്ന മുറക്ക് ഇവിടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments