പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആരോഗ്യ മേഖലയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം - പൊതുജനാരോഗ്യ വിഭാഗം പാലിയേറ്റീവ് ലാബ്, ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപതികളിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിച്ചതോടെ പൊതു ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന പ്രവണത കുറഞ്ഞുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ എൻ.കെ അക്ബർ എംഎൽ എ അധ്യക്ഷനായി.
ആർദ്രം നോഡൽ ഓഫീസർ ഡോ. ആർ. ശ്രീജിത്ത് വിശിഷ്ടാതിഥിയായി.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ ഷനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, പ്രേമ സിദ്ധാർത്ഥൻ, ബിന്ദു ടീച്ചർ, വാർഡ് മെമ്പർ പി.എസ് അലി, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കോസ്റ്റ് ഫോർഡ് കോർഡിനേറ്റർ കൃഷണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ദേശീയ റർബ്ബൺ മിഷൻ ഫണ്ടിൽ നിന്നും 1.31 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. 5670 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ ഇരുനിലകളിലായാണ് പാലിയേറ്റീവ് ലാബ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ഒന്നാം നിലയിൽ പാലിയേറ്റീവ് റൂം, ലാബ്, പ്രതിരോധ കുത്തി വെയ്പ് റൂം, ഫിസിയോതെറാപ്പി, ഭിന്നശേഷി സൗഹൃദ ശൗചാലയം, വെയ്റ്റിങ്ങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും രണ്ടാം നിലയിൽ എൽ എച്ച് ഐ റൂം, എച്ച് ഐ റൂം, ജെ പി എച്ച് ഐ റൂം, ജെഎച്ച് ഐ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.
കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് ക്വാർട്ടേഴ്സ് കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. 2035 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഡൈനിങ്ങ് റൂം, ലിവിങ്ങ് റൂം, വാക് ഏരിയ എന്നീ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments