എസ്.കെ.എസ്.എസ്.എഫ് ട്രെൻ്റ് മിഷൻ എ പ്ലസ് ക്ലാസുകൾക്ക് പൊന്നാനി മേഖലയിൽ തുടക്കമായി
വിവിധ തലങ്ങളിൽ പൊതു പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് എസ് കെ എസ് എസ് എഫ് പൊന്നാനി ക്ലസ്റ്റർ കമ്മിറ്റി എ പ്ലസ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. തെക്കേപ്പുറം ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ സംഘടിപ്പിച്ച ക്ലാസ് എസ് കെ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.എ ഗഫൂർ പൊന്നാനി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ വൈസ് പ്രസിഡന്റ് ടി.കെ ഹബീബ് റഹ്മാൻ അധ്യക്ഷനായി.
ട്രന്റ് ട്രൈനർ സി.എം അശ്റഫ് മുസ്‌ലിയാർ ക്ലാസിന് നേതൃത്വം നൽകി. ഇ.കെ ജുനൈദ്, മേഖലാ ജനറൽ സെക്രട്ടറി പി.പി.എ ജലീൽ മാസ്റ്റർ, റഫീഖ് തറയിൽ, കെ.വി.എം കഫീൽ പുതുപൊന്നാനി, മഹല്ല് പ്രസിഡന്റ് എം.സി അബൂബക്കർ, സെക്രട്ടറി വി.പി മുഹമ്മദ് അഷ്റഫ്, എ.എം ശൗകത്തലി, ക്ലസ്റ്റർ ജനറൽ സെക്രട്ടറി സി അസ്‌ലം, ട്രഷറർ മുനീർ തെക്കേപ്പുറം പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments