പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ഭേരി പദ്ധതി ഉൽഘാടനം ചെയ്തു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ഭേരി പദ്ധതിയുടെ ബ്ലോക്ക് തല ഉൽഘാടനം കിളിയിൽപ്ളാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ ആരോഗ്യ പ്രവർത്തനങ്ങളുടെ തുടർച്ചയും ഗുണമേന്മ വർധനയു മാണ് ഇത്തരം പദ്ധതികൾ കൊണ്ട് ഉദ്ധേശിക്കുന്നതെന്നും ഏതു അടിയന്തിര സാഹചര്യം നേരിടാൻ ആവശ്യമായ അവബൊധം ആശവര്ക്കർമാർ അടക്കമുള്ള സമൂഹത്തിലെ മുഴുവൻ ആളുകലിലും എത്തിക്കുക യാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഉൽഘാടന പ്രസംഗത്തിൽ അറിയിച്ചു .
ആരോഗ്യമേഖലയിൽ കാൻസർ നിര്ണയത്തിനായുള്ള നിർണ്ണയം പദ്ധതി , വിളർച്ച പ്രതിരോധത്തിനായുള്ള അരുണിമ പദ്ധതി , കുട്ടികളിലെ വൈകല്യങ്ങൾ ചെറുപ്രായത്തിലേ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുന്ന ഏർലി ഇന്റെർവെൻഷൻ സെന്റർ , ഡയാലിസിസ് സെന്റർ എന്നിവ അടക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്നു .
ഹൃദയരോഗ്യം എന്ന വിഷയത്തിൽ ഡോക്ടർ സുനിൽ ജൊയ്സൺ , ലൈഫ് സപ്പോർട്ട് ട്രെയിനിങ് എന്നവിഷയത്തിൽ ഡോക്ടർ ടി അജിതും ക്‌ളാസ്സുകൾ എടുത്തു . അതിന്റെ demonstation നും നടത്തി .
CHC മെഡിക്കൽ ഓഫീസർ Dr ഹാഫിസ് സ്വാഗതം പറഞ്ഞു . ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു .
ബ്ലോക്ക് മെമ്പർമാരായ പി അജയൻ , kc ശിഹാബ് , റിട്ടയേർഡ് HI എം പ്രകാശൻ , HI അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments