Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിളക്കത്തിരിക്കല്‍ ചടങ്ങിന് വിദ്യാര്‍ത്ഥികളെത്തി


വിളക്കത്തിരിക്കല്‍ ചടങ്ങിന് വിദ്യാര്‍ത്ഥികളെത്തി



 വലിയ ജുമുഅത്ത് പള്ളി സ്ഥാപകനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ കാലംമുതല്‍ പള്ളിയില്‍ ആരംഭിച്ച ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ പുരാതന ബിരുദമായ വിളക്കത്തിരിക്കല്‍ ചടങ്ങ് പുനരാവിഷ്ക്കരിക്കാന്‍ മലബാറിലെ ആദ്യകാല ശരീഅത്ത് കോളേജുകളില്‍ പ്രാമുഖ്യമുള്ള ഒതുക്കുങ്ങല്‍ ജാമിഅ ഇഹ്യാഉസുന്ന കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെത്തി. റഈസുല്‍ മുഹക്കികീന്‍ ശൈഖുന ഇ സുലൈമാന്‍ മുസ്ലിയാര്‍, മഖ്ദൂം സയ്യിദ് എംപി മുത്തുക്കോയ തങ്ങള്‍, പള്ളിക്കമ്മിറ്റി സെക്രട്ടറി വി സെയ്ത് മുഹമ്മദ് തങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ഇമാം അബ്ദുല്ലാ ബാഖവി, ചരിത്രകാരന്‍ ടിവി അബ്ദുറഹിമാന്‍കുട്ടി, ഡോ. ഒകെ അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, അബ്ദുല്‍ ഹമീദ് അഹ്സനി, സയ്യിദ് ഹസ്സന്‍ തങ്ങള്‍ കൊന്നാര, സന്നദ്ധ പ്രവര്‍ത്തകന്‍ മുഹമ്മദ് പൊന്നാനി, ഉമര്‍ ഷാമില്‍ ഇര്‍ഫാനി, സയ്യിദ് ഫളല്‍ തുറാബ് തങ്ങള്‍, കെഎം സീതി എന്നിവര്‍ സംബന്ധിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments