പുതിയിരുത്തി കനോലി കനാലിനോട് ചേർന്നു തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് സി.പി.ഐ. - കിസാൻസഭ പ്രവർത്തകരുടെ പ്രതിഷേധം
അയിരൂർ പുതിയിരുത്തി കനോലി കനാലിനോട് ചേർന്നുള്ള കുളം, തോടുകൾ തുടങ്ങിയുള്ള തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതിനെതിരെ സി.പി.ഐ. - കിസാൻസഭ പ്രവർത്തകരുടെ പ്രതിഷേധം. സ്വകര്യ വ്യക്തി ചെറിയവിലക്ക് തണ്ണീർത്തടങ്ങൾ ഉൾപ്പെടെയുള്ള ഭൂമിവാങ്ങി അധികൃതരിൽ ചിലരുടെ ഒത്താശയോടെ വ്യാപകമായി മണ്ണിട്ട് നികത്തി വലിയ തുകയ്ക്ക് മറിച്ചുവിൽക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കാലവർഷത്തിൽ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, 15 വാർഡുകളിലെ വെള്ളക്കെട്ട് കനോലി കനാലിലേക്ക് ഒഴുക്കിവിടുന്നതിനും വേനലിൽ ജലസംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നതുമായ തോടുകളും, കുളവുമാണ് മണ്ണിട്ട് നികത്തുന്നത്. ഇതിനെതിരെയാണ് സി.പി.ഐ. പുതിയിരുത്തി ബ്രാഞ്ചിന്റെയും അഖിലേന്ത്യാ കിസാൻസഭ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ മണ്ണിട്ട് നികത്തുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും നികത്തിയതിന് മുകളിൽ കൊടികുത്തുകയും ചെയ്‌തു. തോടും, കുളവും പൂർണസ്ഥിതിയിലാക്കുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. നികത്തുന്നതിനെതിരെ രണ്ടുതവണ റവന്യൂ വകുപ്പ് നിർത്തിവെക്കാൻ ഉത്തരവ് നൽകിയിട്ടും ഉദ്യോഗസ്ഥരെ സ്വകാര്യ വ്യക്തി ഭീഷണിപ്പെടുത്തിയതായും കിസാൻസഭ ഭാരവാഹികൾ പറഞ്ഞു. ഭരണ കക്ഷിയിലെ പൊന്നാനിയിലെ ഒരു മുതിർന്ന നേതാവിന്റെ രഹസ്യ പിന്തുണയിലാണ് മണ്ണിട്ട് നികത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സി.പി.ഐ. - കിസാൻസഭ പ്രവർത്തകരുടെ പ്രതിഷേധ സമരം സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ ഉദ്ഘാടനം ചെയ്‌തു. കിസാൻസഭ ജില്ലാ വൈസ് പ്രസിഡൻറ് പി.പി. ഹനീഫ അധ്യക്ഷത വഹിച്ചു. കിസാൻസഭ പൊന്നാനി മണ്ഡലം സെക്രട്ടറി വി. അബ്ദുൽറസാഖ്, സി.പി.ഐ. പെരുമ്പടപ്പ് ലോക്കൽ സെക്രട്ടറി ഒ.എം. ജയപ്രകാശ്, ടികെ. ഫസലുറഹ്‌മാൻ, എം.പി. സുബ്രഹ്മണ്യൻ, എ.എസ്. മുർഷിദുൽ ഹഖ്, ഇസ്ഹാഖ് പുതിയിരുത്തി, വി.സി. നജീബ്, പി. ഭാസ്‌കരൻ തുടങ്ങിയവർ പ്രതിഷേധസമരത്തിന് നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments