ജൈവവളമായ് മാറ്റി ജൈവ മാലിന്യം :തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണം പൊന്നാനിയിൽ വൻ വിജയം
പൊന്നാനി :സൗന്ദര്യവും ഉപയോഗവും ചേർന്ന് വൻ വിജയമായ് മാറുകയാണ് പൊന്നാനി നഗരസഭ നടപ്പിലാക്കിയ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണ പ്ലാന്റ് പുറമെ നിന്ന് നോക്കിയാൽ മനോഹരമായ പൂന്തോട്ടം കണക്കെ തോന്നുമെങ്കിലും പൊന്നാനി നഗരസഭയിലും മാതൃശിശു ആശുപത്രിയിലുമായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് വൻ വിജയമാണ് നഗരസഭയിൽ 20ബിന്നുകളും മാതൃശിശു ആശുപത്രിയിൽ 8ബിന്നുകളുമാണ് നിലവിൽ മാലിന്യ സംസ്കരണത്തിനായ് പ്രവർത്തിക്കുന്നത് രണ്ട് സ്ഥലത്തും ചേർത്ത് ഒരു ദിവസം 100കിലോയോളം ജൈവ മാലിന്യം സംസ്കരിക്കുന്നുണ്ട് നിലവിൽ തൊട്ടടുത്തുള്ള പൊതുസ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളു ഇതിനായി രണ്ട് നഗരസഭ ജീവനക്കാരെ നിയമിച്ചിട്ടുണ്ട് ഒരു ബിന്നിൽ മാത്രം രണ്ട് ടണ്ണ് മാലിന്യം സാംസ്‌കരിക്കാം മൂന്നു മാസം കഴിഞ്ഞാൽ ഇത് ജൈവ വളമായ് ഉപയോഗിക്കാം നിലവിൽ മൂന്നു മാസമായി പ്രവർത്തനം നടക്കുന്നതിനാൽ ഇവിടെ നിന്നും ഈ മാസം ഒടുവിലായ് ജൈവ വളം ഉത്പാദനം ചെയ്യാൻ ഉള്ള ശ്രമത്തിലാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു തുടർന്ന് പാക്കറ്റ് ചെയ്തു വളമായ് പുറത്തെത്തിക്കും ഭാവിയിൽ ഈ പദ്ധതി കൂടുതൽ ജൈവ വളം സ്വീകരിക്കുന്ന രീതിയിലേക്ക് മാറ്റും ഭാവിയിൽ ഈ ജൈവ വളം കുടുംബശ്രീ മുഖേന വില്പന നടത്തുകയാണ് ലക്ഷ്യം തുടർന്ന് ഇത് കുടുംബശ്രീ അംഗങ്ങൾക്ക് ഒരു വരുമാന മാർഗമായി മാറാൻ ഏറെ സാധ്യത ഉണ്ട്
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments