കുറ്റിക്കാട് സ്മശാനമതിൽ ഉടൻ പുനർ നിർമ്മിക്കണം ; കോൺഗ്രസ്
കുറ്റിക്കാട് സ്മശാനമതിൽ നഗരസഭ കൗൺസിൽ തീരുമാനമില്ലാതെ പൊളിച്ച നടപടിയിൽ പ്രതിഷേധിച്ച് മുൻ എംപി സി ഹരിദാസിൻ്റെയും, വി സെയ്ത് മുഹമ്മദ് തങ്ങളുടെയും നേതൃത്വത്തിൽ സ്മശാനം സന്ദർശിക്കുകയും, നഗരസഭയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അനധികൃതമായി പോളിച്ച ശ്മശാനം മതിൽ പൊന്നാനി നഗരസഭ ഉടൻ പുനർ നിർമ്മിക്കണമെന്നും, മതിൽ കെട്ടുന്നതിന് കാലതാമസം വരുത്തിയാൽ നഗരസഭയിലേക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. അഡ്വ എൻ എ ജോസഫ്, ടി കെ അഷ്റഫ്, മുസ്തഫ വടമുക്ക് ,എ പവിത്രകുമാർ, കെ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ പി അബ്ദുൽ ജബ്ബാർ നഗരസഭ കൗൺസിലർമാരായ മിനി ജയപ്രകാശ്, ശ്രീ കലാചന്ദ്രൻ എന്നിവരും ശ്മശാനം സന്ദർശിക്കുന്ന നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments