ഉൽപാദന മേഖലയ്ക്ക് ഊന്നൽ നൽകി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക ബജറ്റ്.
39,94,76881 രൂപയുടെ വരവും 39,86,68500 രൂപയുടെ ചെലവും 808381 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് കെ. സൗദാമിനി അവതരിപ്പിച്ചു.
ജെൻഡർ ബജറ്റാണ് ഇത്തവണയും ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചത്.
ഉത്പാദന മേഖലാ വികസനത്തിനായി 19.61കോടി നീക്കിവെച്ചിരിക്കുന്നത്. സ്ത്രി സൗഹൃദ പദ്ധതികൾ, ശാരീരികാവഷതയുള്ളവർക്കായുള്ള പദ്ധതികൾ, പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ഉള്ള പദ്ധതികൾ, ലൈഫ് പദ്ധതികൾ, കലാകായികം സംസ്കാരം, പട്ടികജാതി സൗഹൃദം, സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന്റെ തുടർ പ്രവർത്തനങ്ങൾക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ട് .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ മിസിരിയാ സൈഫുദ്ദീൻ, ബീന ടീച്ചർ, ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ, ബ്ലോക്ക് സെക്രട്ടറി കെ.ജെ. അമൽദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments