അല്‍ഹിന്ദ് ഹോളിഡേ എക്‌സ്‌പോ 17നും 18നും കോട്ടക്കലില്‍
അല്‍ഹിന്ദ് ഹോളിഡേ എക്‌സ്‌പോ 17നും 18നും കോട്ടക്കലില്‍വന്‍ ഓഫറുകള്‍, 1500 രൂപ മുതല്‍ ഇന്ത്യയിലും വിദേശത്തുമായി വിവിധതരത്തിലുള്ള 500 ലധികം പാക്കേജുകള്‍
അല്‍ഹിന്ദ് ഹോളിഡേ എക്‌സ്‌പോ 17നും 18നും കോട്ടക്കലില്‍ നടക്കുമെന്ന് ഭാരവാഹികല്‍ മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ട്രാവല്‍ ആന്‍ ടൂറിസം രംഗത്ത് പ്രശസ്ഥമായ അല്‍ഹിന്ദ് ഹോളിഡേയ്‌സ് മലപ്പുറം ജില്ലയിലെ ആദ്യമായി ഏറ്റവും വലിയ ട്രാവല്‍ ഹോളിഡേ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കോട്ടക്കല്‍ ചങ്കുവെട്ടി അല്‍ഹിന്ദ് ട്രാവല്‍ പരിസരത്ത് വെച്ച് നടത്തുന്ന എക്‌സ്‌പോ 17ന് രാവിലെ ഒമ്പതിന് ഡോ. എം.പി അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ., കോട്ടയ്ക്കല്‍ മുന്‍സിപ്പല്‍ ചെയര്‍പോഴ്‌സണ്‍ ഡോ. അനീഷ, ഡി.ടി.പി.സി കൗണ്‍സില്‍ അംഗം വി.പി. അനില്‍ സംബന്ധിക്കും. 1500 രൂപ മുതല്‍ ഇന്ത്യയിലും വിദേശത്തുമായി വിവിധതരത്തിലുള്ള 500 ലധികം പാ ക്കേജുകളും 2500 രൂപ മുതല്‍ മിനി ആഡംബര ക്രൂയിസ് കപ്പലിലേക്കുമുള്ള യാത്ര ബുക്ക് ചെയ്യാനുള്ള അവസരം എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോയിലെത്തുന്നവരില്‍ നിന്നും ഇടവേളകളില്‍ നടത്തപെടുന്ന ലക്കി ഡ്രോ വഴി നിരവധി ടൂര്‍പാക്കേജുകളും വിമാനടിക്കറ്റുകളും സമ്മാനമായി നല്‍കും. ഒരോ ദിവസവും എക്‌സ്‌പോ സന്ദര്‍ശിക്കുവര്‍ക്കായി നടത്തുന്ന ബമ്പര്‍ ലക്കി ഡ്രോ യില്‍ അന്താരാഷ്ര്ട വിമാന ടിക്കറ്റുകള്‍, മലേഷ്യ, തായ്‌ലന്‍ഡ് ടൂര്‍ പാക്കേജുകള്‍, റിസോട്ട് സ്‌റ്റേ തുടങ്ങിയവ സൗജന്യമായി നേടാന്‍ അവസരമുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ കോര്‍പ്പറേറ്റ് ഡയറക്ടര്‍ കെ.പി. നൂറുദ്ധീന്‍, റീജ്യണല്‍ മാനേജര്‍ യാസര്‍ മുണ്ടോടന്‍, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഷബീര്‍ കോട്ടയ്ക്കല്‍ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments