ശുദ്ധവായുവിനായി എരമംഗലത്ത് DYFI സമരം
വെളിയങ്കോട് പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും തകർന്ന സ്ഥിതിയിലാണ്. യാത്രക്കാരും പരിസരവാസികളും മാസങ്ങളായി പൊടി ശ്വസിച്ച് രോഗികളായി മാറുകയാണ്.
ഈ ദുരവസ്ഥക്കെതിരെയാണ് DYFI അടിയന്തിര സമരത്തിന് നേതൃത്വം നൽകിയത്.
DYFI എരമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ യാത്രക്കാർക്ക് മാസ്ക്ക് വിതരണം ചെയ്ത് കൊണ്ട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും പ്രതിഷേധ സൂചകമായി പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കും മാസ്ക് നൽകുകയും ചെയ്തു.
മാസങ്ങളായി ഗതാഗതയോഗ്യമല്ലാതായ കോതമുക്ക് - എരമംഗലം റോഡിൽ ഉൾപ്പെടെ ജനങ്ങൾ മലിനവായു ശ്വസിക്കുന്നത് പതിവായി മാറുന്ന സ്ഥിതി ചൂണ്ടികാണിച്ചാണ് DYFI പ്രതിഷേധസമരം സംഘടിപിച്ചത്. സമരം DYFI ബ്ലോക്ക് പ്രസിഡണ്ട് സി പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. DYFI മേഖലാ സെക്രട്ടറി സുനീർ ടി.കെ , മേഖലാ പ്രസിഡണ്ട് ബക്കർ ഫാസി, ട്രഷറർ ഹരിഹരൻ , സെക്രട്ടറിയേറ്റ് അംഗങ്ങളായ അവിൻരാജ് , അജിത്ത്, സുജിത്ത് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.ജനുവരി 6 ശനിയാഴ്ച്ചക്കുളളിൽ ബന്ധപ്പെട്ടവർക്കുകൾ തുടങ്ങുമെന്നും അടിയന്തിര പ്രാധാന്യത്തിൽ വർക്ക് പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ താൽക്കാലികമായി സമരം DYFI അവസാനിപ്പിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments