നരണിപ്പുഴ-കുമ്മി പ്പാലം ബണ്ട് തകർച്ച: വിദഗ്‌ധ സംഘം പഠനം ആരംഭിച്ചു
നരണിപ്പുഴ-കുമ്മി പ്പാലം ബണ്ട് തകർച്ചയെക്കുറിച്ച് ത്യശൂർ എൻജിനീയറിങ് കോളജിലെ വിദഗ്‌ധ സംഘം പഠനം ആരംഭിച്ചു. ഈയിടെ നിർമാണം പൂർത്തിയാക്കിയ പൊന്നാനി കോളിലെ നരണിപ്പുഴ-കുമ്മിപ്പാലം ബണ്ട് പുറം കോളിലെയും നുറടിത്തോട്ടിലെയും ശക്തമായ വെള്ളക്കെട്ടിൽ തകർന്നു പോയ തിനെക്കുറിച്ചാണ് സംഘം പഠനം ആരംഭിച്ചിരിക്കുന്നത്.
4 മീറ്റർ നീളത്തിൽ നിർമിച്ച ബണ്ട് അടിഭാഗത്ത് മണ്ണ് താഴ്ന്നു പോയതിനാൽ മറുവശത്തുള്ള ശക്തമായ വെള്ളക്കെട്ടിൽ ഒലി ച്ചുപോകുകയായിരുന്നു. കോൾ മേഖലയിലെ പാടശേഖരങ്ങൾക്കിടയിൽ പുതച്ചേറിനു മുകളിലാണ് ബണ്ടുകൾ നിൽക്കുന്നത്. പുതച്ചേറ് താഴോട്ടു പോകുകയോ മറ്റൊരു ഭാഗത്തേക്ക് തള്ളി നിൽക്കുകയോ ചെയ്താൽ മുകളിലുള്ള 70 മീറ്റർ നീളത്തിൽ ബണ്ട് താഴ്ന്നുപോകുകയും കൃഷി സ്ഥല ത്തേക്ക് വെള്ളം കുത്തിയൊഴുകു കയും ചെയ്തു. പുതച്ചേറിന്റെ സ്വഭാവം പഠിക്കാൻ 6 മീറ്റർ താ ഴ്ചയിൽ മണ്ണ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാടശേഖരത്ത് വെള്ളം കുറയുന്ന സമയത്ത് വിശദമായ മണ്ണ് പരിശോധന നട ത്തും. കെഎൽഡിസിയുടെ ആവ ശ്യപ്രകാരം കോളിലെ മറ്റു പാട ശേഖരങ്ങളിലും പഠനം തുടരാനാണ് നീക്കം.
എൻജിനീയറിങ് കോളജിലെ പ്രഫസർമാരായ പി.പി.ശിവൻ, എം.എൻ.സന്ദീപ്, കെഎൽഡിസി പ്രോജക്‌ട് എൻജിനീയർ സി.കെ ഷാജി എന്നിവരുടെ നേതൃത്വ ത്തിലാണ് പഠനം നടത്തുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments