തുറുവാണംദ്വീപ് ബണ്ടുറോഡിൽ കുഴി അതിവേഗ ഇടപെടലുമായി അധികൃതർ
മാറഞ്ചേരി തുറുവാണംദ്വീപ് ബണ്ടുറോഡിൽ കുഴി കണ്ടെത്തിയതിനെത്തുടർന്ന് അതിവേഗ ഇടപെടലുമായി അധികൃതർ. ബണ്ടുറോഡിന്റെ മധ്യഭാഗത്തായാണ് കുഴി കണ്ടെത്. മുകൾഭാഗത്ത് ചെറിയൊരു വട്ടമാണ് കാണുന്നുവെങ്കിലും ഉള്ളിൽ മണ്ണൊലിച്ചു പോയിട്ട് വലിയൊരുഗുഹപോലെയാണ്. സംഭവം അറിഞ്ഞയുടൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെക്കുകയും അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്‌തതോടെ തുറുവാണംദ്വീപ് നിവാസികളുടെ ആശങ്കയാണ് ഒഴിവായത്. ബണ്ടുറോഡിന്റെ ഇരുവശവും അടച്ചിടുകയും ഗർത്തം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തുറക്കുകയും ശേഷം ലോറികളിൽ മണ്ണ് എത്തിച്ചു ഗർത്തം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുതന്നെ മണ്ണ് നിറച്ചു പൂർണ്ണമായും അടക്കുകയായിരുന്നു. തുറുവാണംദ്വീപ് നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏകമാർഗമാണ് ഈ ബണ്ടുറോഡ്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേരാണ് ദിവസവും ഇതുവഴിയാത്ര ചെയ്യുന്നത്
*തുടർന്നു വായിക്കാൻ 👇*
http://www.realmediachannel.com/2024/01/blog-post_6.html
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments