മൈത്രി വായനശാല വാർഷികഘോഷം സംഘടിപ്പിച്ചു.
മാറഞ്ചേരി: മാറഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ മൈത്രി വായനശാല അതിന്റെ എട്ടാം വാർഷികം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. വായനശാല വനിതാവേദി സെക്രട്ടറി അജിത ടി പി കൃഷ്ണ രചിച്ച സന്ധ്യകൾ പോകുന്നിടം എന്ന കവിതാ സമാഹാരം പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ അബ്ബാസ് കിനാവ് പ്രകാശനം ചെയ്തു.ഖാലിദ് മംഗലത്തേൽ അധ്യക്ഷനായി വായനശാല സെക്രട്ടറി സലാം മലയം കുളത്തിൽ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ വർത്തമാന കാലത്തിൽ വായനയുടെ പ്രസക്തി എന്ന വിഷയത്തിൽ അജിത് കൊളാടി പ്രഭാഷണം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
സ്നേഹസ്പർശം എന്ന മൈത്രിയുടെ സാമ്പത്തിക സഹായം കരുണ പാലീയേറ്റീവിനു വേണ്ടി ഇസ്മാഈൽ മൗലവി ഏറ്റു വാങ്ങി.
വൈകിട്ട് മൈത്രി വനിതാവേദി അംഗങ്ങളുടെ കലാപരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജാസ്മിൻ ആരിഫ് അധ്യക്ഷയായി. കലാപരിപാടികൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ എ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ അധ്യക്ഷനായി. പി.ടി അജയ് മോഹൻ മുഖ്യാതിഥിയും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ എ. പി അഹമ്മദ് മുഖ്യ പ്രഭാഷകനുമായി ചടങ്ങിൽ പങ്കെടുത്തു. എ.ടി അലി, ശ്രീധരൻ മാസ്റ്റർ, ത്രിവിക്രമൻ, ഡോക്ടർ അസീസ്, മടപ്പാട്ട് അബൂബക്കർ, എ.കെ ആലി, സുഹറാ ഉസ്മാൻ എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments