Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി കോളിൽ ഇലകരിച്ചിൽ രോഗം


പൊന്നാനി കോളിൽ ഇലകരിച്ചിൽ രോഗം

എരമംഗലം പൊന്നാനി കോളിലെ ആയിരത്തോളം ഏക്കർ പാടശേഖരത്ത് ഇലകരിച്ചിൽ രോഗം കോൾ മേഖലയിലെ നടീൽ പൂർത്തിയാക്കിയ പാടശേഖരങ്ങളിലാ ണ് ഇലകരിച്ചിൽ വ്യാപകമായി കണ്ടു വരുന്നത്.

കോൾമേഖലയിൽ മഞ്ഞും ചൂടും കനത്തതോടെയാണ് ഇലകരി ച്ചിനിലുള്ള വൈറസ് പടർന്നു കൊണ്ടിരിക്കുന്നത്. പതിനായിരങ്ങൾ മുടക്കി കൃഷിയിറക്കിയ കർഷകർ രോഗം പടർന്നു പിടിച്ചതോടെ ആശങ്കയിലാണ്. നടീൽ പൂർത്തിയാക്കി 10 ദിവസത്തിനു ള്ളിൽ നെൽച്ചെടികളുടെ ഇലകൾ ഉണങ്ങി വരുന്നതാണ് രോഗ ലക്ഷണം. രോഗം വ്യാപകമായ തോടെ നടീൽ നടത്തിയ പാടങ്ങളിൽ നെൽച്ചെടികളുടെ കുറ്റികൾ മാത്രമായി.

പെരുമ്പടപ്പ്, എടപ്പാൾ, പോർക്കുളം പുന്നയൂർക്കുളം പഞ്ചായത്തുകളിലായി ആയിരത്തിന് മുകളിൽ പാടശേഖരത്ത് ഇലകരിച്ചി ലുണ്ടായന്നാണ് കൃഷി വകുപ്പി ന്റെ പ്രാഥമിക കണക്ക്. കാലാവസ്‌ഥ മോശമായി തുടർന്നാൽ അടുത്തിടെ നടിൽ നടത്തിയ പാടശേഖരങ്ങളിലേക്കും രോഗം വ്യാപിക്കുമെന്നാണ് കൃഷി വകുപ്പി ന്റെ മുന്നറിയിപ്പ്.

രോഗം ബാധിച്ച സ്‌ഥലങ്ങളിൽ നടീൽ നടത്തിയവ ഒഴിവാക്കി പുതിയ ഞാറുകൾ നടേണ്ടിവരും. പ്രതികൂല കാലവസ്‌ഥയ്ക്കു പുറമേ കോൾ മേഖലയിലെ ജലത്തിലൂടെയും വൈറസ് പടരാൻ കാരണമായി.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments